2011 ജനുവരി 1, ശനിയാഴ്‌ച

മിസ്റ്റിക് സോര്‍ബയും മുറിച്ചുമാറ്റിയ ചൂണ്ടു വിരലും

                                   
  


ഞാന്‍ ജനിക്കുന്നതിനും രണ്ട്കൊല്ലം മുമ്പ് മരിച്ചു പോയ ലോകോത്തര എഴുത്തുകാരില്‍ ഒരാളാണ് ഗ്രീക്കുകാരനായ നികോസ് കസാന്‍ദ് സാക്കിസ് (Nikos Kazant Zakis). 20^ ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ നോവലിസ്റ്റുകളില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1957ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആല്‍ബര്‍ കാമു (Alber Camus) എന്ന ലോകപ്രശസ്ത എഴുത്തുകാരന്‍ ഒരിക്കല്‍ പറഞ്ഞു:
 'നോബല്‍ സമ്മാനത്തിന് എന്നെക്കാള്‍ നൂറിരട്ടി അര്‍ഹന്‍ കസാന്‍ദ് സാക്കിസാണ്.'
അദ്ദേഹം പറഞ്ഞത് സത്യവുമായിരുന്നു. അക്കൊല്ലം കേവലം ഒരു വോട്ടിനാണ് കസാന്‍ദ്സാക്കിസിന്റെ വിരലുകളില്‍ നിന്ന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം വഴുതിപ്പോയത്. 
 കൃസ്ത്യന്‍മത  പൌരോഹിത്യം അതികഠിനമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത 'The Last Temptation (Of Jesus Christ)' എന്ന നോവലായിരുന്നു നോബല്‍ സമ്മാന പരിഗണനയില്‍ വന്നത്. യേശുകൃസ്തുവിനെ മാനുഷിക വികാരങ്ങളുള്ള ഒരു കഥാ പാത്രമായി ചിത്രീകരിച്ചു എന്നതായിരുന്നു ദാര്‍ശനിക മാനങ്ങളുള്ള ആകൃതിക്കെതിരെ വാളെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. റോമന്‍ കത്തോലിക്കാസഭ നിരോധിക്കപ്പെടേണ്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ ദ ലാസ്റ്റ് ടെംപ്റ്റേഷനും ഉള്‍പെടുത്തി. 74 ാം വയസ്സില്‍ രക്താര്‍ബ്ബുദത്തെ തുടര്‍ന്ന്  മരിച്ച മഹാനായ ഈ എഴുത്തുകാരനെ സെമിത്തേരിയില്‍ അടക്കാന്‍ പൌരോഹിത്യം അനുവദിച്ചില്ല. മറ്റ് പല മഹാന്മാര്‍ക്കുമെന്നതു പോലെ കസാന്‍ദ് സാക്കിസിനും പള്ളി തെമ്മാടിക്കുഴി വിധിച്ചു. ഹിരാക്ളിയന്‍ നഗരത്തിലെ മതില്‍ കെട്ടിനകത്ത് ആ ശവക്കല്ലറ സ്ഥിതി ചെയ്യുന്നു. അതില്‍ ഇങ്ങിനെഎഴുതി വെച്ചിട്ടുണ്ട്: 
'I hope for nothing. 
I fear nothing.
I am Free.'
എന്റെ ബിരുദ പഠനകാലത്ത് 1980 കളുടെ തുടക്കത്തിലാണ്  ഞാന്‍ കസാന്‍ദ് സാക്കിസിന്റെ 'സോര്‍ബ ദ ഗ്രീക്ക്'(Zorba The Greek) വായിക്കുന്നത്. കവിയും ആകാശവാണി പ്രോഗ്രാം ഓഫീസറുമായിരുന്ന പി. ഉദയഭാനു ഒരിക്കല്‍ സോര്‍ബയെ കുറിച്ച് സംസാരിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞ് എന്റെഅധ്യാപകനും സുഹൃത്തുമായിരുന്ന എ. സോമന്റെ കയ്യില്‍ നിന്നാണ് സോര്‍ബയെ എനിക്ക് കിട്ടിയത്. (രണ്ട് സുഹൃത്തുക്കളും ഇന്നില്ല.) 
കേരളത്തില്‍ എഴുപതുകളിലെ വിപ്ലവ വ്യാമോഹങ്ങള്‍ തകരുകയും വിപ്ലവ വിദ്യാര്‍ഥി സംഘടയടക്കം പിരിച്ചു വിടുകയും ചെയ്ത ഒരുരാഷ്ട്രീയ സാഹചര്യത്തിലായിരുന്നു തലശേãരി ബ്രണ്ണന്‍ കാമ്പസിലേക്കുള്ള എന്റെ വരവ്. പഠനവും കുടുംബവും ജീവിതവുമെല്ലാം അര്‍പിച്ച പ്രസ്ഥാനം  ഇല്ലാതായതോടെ കുറെ ചെറുപ്പക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെടുകയും ആശങ്കപ്പെടുകയും ചെയ്യുന്ന ഒരു ചുറ്റുപാട്. ഈ ശൂന്യതയെ അതിജീവിക്കാനാകാതെ ചിലര്‍ ആത്മഹത്യ ചെയ്തു.'കേരളീയര്‍ ഒരുനഷ്ടപ്പെട്ട ജനതയാണ്' എന്നെഴുതിവെച്ച് ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യ ദാസ് അതിലൊരാള്‍ മാത്രം.  ചിലര്‍ മദ്യത്തിലും മയക്കുമരുന്നുകളിലും അഭയം തേടി. ചിലര്‍ പ്രണയത്തില്‍. ചിലര്‍ ആത്മീയതയില്‍. ... ഇതിനൊന്നും കഴിയാതിരുന്ന എന്നെപോലുള്ള ചപലര്‍ വായനയിലേക്ക് കൂടുതല്‍ ഉള്‍വലിഞ്ഞു. ആ ഘട്ടത്തില്‍ എന്റെ കയ്യില്‍ വന്ന മഹാഭാഗ്യമായിരുന്നു സോര്‍ബ ദ ഗ്രീക്ക് എന്നനോവല്‍.  ഇംഗ്ലീഷില്‍ വലിയ അവഗാഹമൊന്നുമില്ലായിരുന്നിട്ടും ഒരു ഡിക്ഷനറിയുടെയും സഹായമില്ലാതെ ഞാന്‍ രണ്ട് നാള്‍കൊണ്ടത് വായിച്ച് തീര്‍ത്തു. 
വഴിമുട്ടി നില്‍ക്കുന്ന ഒരന്ധന് ഒരു കൈത്താങ്ങ് കിട്ടിയ അനുഭവമായിരുന്നു അത്.  അന്ന് നോവലിലെ സോര്‍ബയുടെ രണ്ട്വരികള്‍ ഞാന്‍ എന്റെ നോട്ട് പുസ്തകത്തില്‍ ചുവന്ന മഷിയില്‍ കുറിച്ചിട്ടിരുന്നു. അതിങ്ങിനെ^ 
'I was fully aware of what would be destroyed. I did not know what would be built out of the ruins' 
അലക്സിസ് സോര്‍ബ തന്റെ ബോസായ കസാന്‍ദ് സാക്കിസിനോട് പറയുന്ന വാക്കുകളാണിത്. മുപ്പത് കൊല്ലത്തിനു ശേഷം ഈ മുടിഞ്ഞ കാലത്ത് ഞാന്‍ വീണ്ടും സോര്‍ബയെ വായിച്ചപ്പോള്‍ ആ വാക്കുകള്‍ മുഴങ്ങി നില്‍ക്കുന്നതായി തോന്നി. കാലവും ശരിയും തെറ്റുമെല്ലാം ആകെ മാറിമറിഞ്ഞിട്ടും ഈ വാക്കുകള്‍ കൂടുതല്‍ തിളക്കത്തോടെ ഒരനിവാര്യ സത്യമായി നിലകൊള്ളുന്നു.  സോര്‍ബ പറഞ്ഞത് പോലെ, പകരം  മാറ്റി വെയ്ക്കനുള്ളത് എന്തെന്ന് എനിക്ക് ഇന്നും ബോധ്യമില്ല. യുക്തിബോധത്തിലെ അയുക്തികളെ കുറിച്ച് ശരികളിലെ ശരികേടുകളെ കുറിച്ച് സംശയാലുവാകാന്‍ എന്നെ പഠിപ്പിച്ചത് പാവം സോര്‍ബയായിരുന്നു. ഇന്ന് ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമെല്ലാം ആ സംശയങ്ങള്‍ ഖനീഭവിക്കുന്നു. ഗ്രീക്ക് ഇതിഹാസങ്ങളിലേക്കും ഹെര്‍മന്‍ ഹെസ്സെയിലേക്കും ബുദ്ധനിലേക്കും സെന്‍ ഗുരുക്കളിലേക്കും അവസാനം ഓഷോ വരെ എത്തി നില്‍ക്കുന്ന എന്റെ ആ വഴിയിലുള്ള വായനയുടെ പ്രേരണയും തുടക്കവും സോര്‍ബയായിരുന്നു. അതുതന്നെയാണ് മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം വീണ്ടും സോര്‍ബയെ വായിക്കാന്‍ എനിക്ക് പ്രേരണയായത്. ആദ്യവായനയിലെ സോര്‍ബയെ അല്ല ഞാനിപ്പോള്‍ വായിച്ചത്. അന്നറിഞ്ഞ സോര്‍ബയെയും കസാന്‍ദ്സാക്കിസിനെയും പുതയ ജീവിത പശ്ചാത്തലത്തില്‍ കൂടുതല്‍ തിളക്കത്തോടെയാണ് ഞാന്‍ വായിച്ചറിഞ്ഞത്. അനുഭവിച്ചത്. ആ പുസ്തകമൊ അതിലെ വാക്കുകളൊ മാറിയിട്ടില്ല. പക്ഷെ, ഞാന്‍ മാറിയിരിക്കുന്നു^ ഒരുപാട്. എന്റെ കാലവും. എന്റെ മനസും യാഥാര്‍ഥ്യങ്ങളും എല്ലാം. സോര്‍ബയിലെ വാക്കുകള്‍ഇന്ന് കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെ കാണാനും കഴിയുന്നുണ്ട്. 
കസാന്‍ദ് സാക്കിസിന്റെ മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നും ആരാധകര്‍ അദ്ദേഹത്തിന്റെവീട്ടിലേക്ക് ഒഴുകിയിരുന്നു. അതിലൊരാള്‍ ആര്‍ക്കും പരിചിതനല്ലാത്ത ഒരാള്‍, സാക്കിസിന്റെമരണാനന്തര ചടങ്ങുകളില്‍ സജീവമായി പങ്കെടുക്കുകയും അതിനു ശേഷം അപ്രത്യക്ഷനാകുകയും ചെയ്തു. അത് സോര്‍ബയായിരുന്നെന്ന് വൈകിയാണ് ചടങ്ങിന്റെ ഫോട്ടോകളില്‍ നിന്ന് തിരിച്ചറിഞ്ഞത്. സാക്കിസിന്റെ ജീവിത യാത്രകള്‍ക്കിടയില്‍ പെലൊപൊണിസസിലെ ഒരു ഖനിയില്‍ ജോലിചെയ്യുമ്പോള്‍ പരിജയപ്പെട്ട ജോര്‍ജ് ് സോര്‍ബ എന്നയാളാണ് അലക്സിസ് സോര്‍ബ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പ്രേരണയെന്ന് സാക്കിസ് തന്നെ പറഞ്ഞിട്ടുണ്ട്. 
സോര്‍ബ നോവലില്‍ ഇങ്ങിനെ പറയുന്നു^
'I dont believe in anything or anyone, only in Zorba.Not because Zorba is better than others. He is a brute like the rest. But I believe in Zorba because, he is the only being I have in my my power,the only one I know. all the rest are ghosts.'
സോര്‍ബ തന്റെ ഇടത്കൈയിലെ ചൂണ്ടുവിരല്‍ മുറിക്കാനിടയായ സംഭവം നോവലില്‍ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ മണ്‍പാത്ര നിര്‍മാണത്തിലേര്‍പെട്ടപ്പോള്‍ തന്റെ ഇടത് ചൂണ്ടുവിരല്‍ ആ ജോലിക്ക്പറ്റിയതല്ല എന്നുമനസിലായി.ആ വിരല്‍ കൊണ്ട് ചക്രത്തില്‍ കറങ്ങുന്ന കളിമണ്‍ തൊട്ടു പോകയും അതുടഞ്ഞ് പോകയും  ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു ഉളിയെടുത്ത് ഞാനതങ്ങ് മുറിച്ചു മാറ്റി. ഇത് കേട്ട് ഞെട്ടിപ്പോയ കസാന്‍ദ് സാക്കിസ് ചോദിച്ചു: വിരല്‍ മുറിച്ചപ്പോള്‍ വേദനിച്ചില്ലേ?
സോര്‍ബയുടെ മറുപടി ഇങ്ങിനെയായിരുന്നു^ :What d you mean? I am not a treetrunk. Iam a man. of course it hurt me. but it got in my way at the wheel, so I cut it off. 
മറ്റൊരിക്കല്‍ സോര്‍ബ പറഞ്ഞു: No, I dont believed in anything. If I believe in man, I d believe in God, and I d believe in devil too. 
ബുദ്ധനെകുറിച്ച് ഒരു പുസ്തകം എഴുതി തുടങ്ങിയ ഘട്ടത്തിലാണ് കസാന്‍ദ് സാക്കിസ് ക്രീറ്റെയില്‍ എത്തുന്നത്. അവിടെ ഒരു ലിഗ്നൈറ്റ് ഖനി തുടങ്ങാനായിരുന്നു പരിപാടി. ആ യാത്രക്കിടയില്‍ കപ്പലില്‍ വെച്ചാണ് അദ്ദേഹം സോര്‍ബയെയും അദ്ദേഹത്തിന്റെ സന്തൂരി എന്ന അത്ഭുത സംഗീത ഉപകരണത്തെയും പരിചയപ്പെടുന്നത്. താന്‍ സന്തൂരി സംഗീതത്തില്‍ ആകൃഷ്ടനാകുന്നതും പിതാവിന്റെപുച്ഛം അവഗണിച്ച് സംഗീതം പഠിക്കുന്നതും സോര്‍ബ കപ്പല്‍ യാത്രയില്‍ വിവരിക്കുന്നുണ്ട്.സന്തൂരിയെ കുറിച്ച് സോര്‍ബ പറയുന്നു: If am in the mood, I willwork for you as much as you like. Iam your man there. But the santhuri, that is different. It is a wild animal. It needs freedom. If Iam in the mood Iwill play,I ll even sing. and I will dance...
 ബുദ്ധനെ കുറിച്ച്എഴുതാന്‍ ക്രീറ്റെയിലെത്തിയ സാക്കിസ് അവസാനം എഴുതി പൂര്‍ത്തിയാക്കിയത് സോര്‍ബയെ കുറിച്ചുള്ള നോവലായിരുന്നു.
സോര്‍ബ ദ ഗ്രീക്ക് ഇതേ പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. ലോകപ്രശസ്ത നടന്‍ ആന്റണി ക്വിന്‍ ആയിരുന്നു സോര്‍ബയുടെ വേഷമിട്ടത്. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ച സിനിമ പക്ഷെ സാക്കിസിന്റെ യഥാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പാശ്ചാത്യ സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടുകയും ഗ്രീക്ക്സംസ്കാരത്തെ അവമതിക്കുകയും ചെയ്യുന്നതായിരുന്നു എന്ന് പിന്നീട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ പേരില്‍ ഒരു സംഗീത ശില്‍പവും പ്രചാരത്തിലുണ്ടായിരുന്നു. 


MATHRUBHOOMI WEEKLY. JAN02, 2011

2010 ഡിസംബർ 18, ശനിയാഴ്‌ച

എരിവും സംഗീതവുമുള്ള നാട്ട് ഭാഷ

 




കീ... കീ
കിയ്യാ... കിയ്യാ
ബേംകീ... ബേംകീ
ബൂം... ബൂം

ഇത് വായിച്ചാല്‍ ആര്‍ക്ക് എന്തു മനസിലാകാന്‍. 
നാദാപുരം, വാണിമല്‍. ഭൂമിവാതുക്കല്‍ പ്രദേശത്തുകാര്‍ക്ക് മനസിലാകും. 
പുതിയ തലമുറക്ക് ഒരുപക്ഷെ  മനസിലായില്ലെന്ന് വരാം. 

ഭൂമിവാതുക്കല്‍ താഴെ അങ്ങാടിയില്‍ ബസിറങ്ങുമ്പോള്‍ 
വൃദ്ധരായ ഒരു കാക്കായും കെട്ട്യോളും തമ്മിലുള്ള സംഭാഷണമായി ഇത് വായിക്കാം. 
അഷ്റഫ് പാറക്കടവ് അയച്ചു തന്ന ഈ സംഭാഷണം 
അതിന്റെ നീട്ടിക്കുറക്കലുകളോടെ കേട്ടാല്‍ നിങ്ങള്‍ വാപൊളിച്ച് ഇരുന്നു പോകും.
ഫ്രഞ്ചോ, ജര്‍മനോ കേട്ടത് പോലെയുണ്ടാകും. 

കാക്കാ: കീ...കീ (ഇറങ്ങ് ഇറങ്ങ്)
കെട്ട്യോള്‍: കിയ്യാ...കിയ്യാ (ഇറങ്ങാം ഇറങ്ങാം)
കാക്കാ: ബേംകീ, ബേംകീ  (വേഗം ഇറങ്ങ്, വേഗം ഇറങ്ങ്)
കെട്ട്യോള്‍: ബൂം ബൂം  (വീഴും വീഴും)

ബൂം എന്നതിന് ബ് ഉ് ഉം എന്നാണ് ഉച്ചാരണം. 
കീ എന്നത് കിയ്യ് എന്നും. യകാരം സംഭാഷണത്തില്‍ ഒഴിവാക്കുക സര്‍വസാധാരണം. കിയ്യുക എന്നാല്‍ ഇറങ്ങുക. 
കിയ്യാ എന്നാല്‍ കിയ്യാം എന്ന്.
ബേം എന്നാല്‍ വേഗം എന്ന്. 

മലബാറിലെ ഒരു പ്രാദേശിക സംഭാഷണ ഭേദം മാത്രമാണിത്. 
മലപ്പുറത്തും പാലക്കാട്ടും തൃശൂരുമെല്ലാം ഇത്തരം ഭേദങ്ങളുണ്ട്. 
വാക്കുകള്‍ ശബ്ദങ്ങളായി ചുരുങ്ങി വരുന്നതാണ് സംഭാഷണ ഭാഷയിലെ പ്രത്യേകത. 
ചുരുങ്ങുന്തോറും അത് സംഗീതാത്മകമാകും. 



 ·  · പങ്കുവെയ്ക്കുക · ഇല്ലാതാക്കുക

    • Calicocentric കാലിക്കോസെന്‍ട്രിക് എരൂം പുളീം എന്നതിലെ പുളി സംഗീതമാണല്ലേ?
      നവംബര്‍ 26 8:46pm-ന് · 

    • Shameer Maliyakkal ബാണ്യാല്‍ക്ക് ആദ്യത്തെ ബസ് യാത്രയില്‍ " ബേങ്ങി ബേങ്ങി" കേട്ടപ്പോള്‍ "ഞാക്ക് ഓര് പറഞ്ഞത് തിരിഞ്ഞിക്കില്ല" ആദ്യമത് സ്ഥലത്തിന്റെ പേരാണെന്ന് കരുതി, ബസ് നിര്ത്ത്തുംപോളെല്ലാം ഇതാവര്‍ത്തിച്ചപ്പോള്‍ എല്ലാ നാട്ടിലെയും ബസിലെ കിളികളുടെയും ചിലക്കലാനെന്നു തിരിഞ്ഞു, "അമ്പാത്തുക്കും" ബയ്യോട്ടെക്കും" മാറിനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ ആങ്ങ്യവും ഉണ്ടായിരുന്നതിനാല്‍ വിയര്‍ത്തില്ല,
      നവംബര്‍ 26 9:02pm-ന് ·  ·  വ്യക്തി

    • Hari Chirukandoth ഹഹഹ....
      നവംബര്‍ 27 12:13pm-ന് · 

    • Samad Karadan ഇതൊക്കെ പഠിച്ചാല്‍ എളുപ്പം പറയാനാവും!
      നവംബര്‍ 27 12:27pm-ന് · 

    • Hari Chirukandoth എന്താ ഒരു കൈ ശ്രമിക്കുന്നോ..?????.......:(
      നവംബര്‍ 27 12:30pm-ന് ·  ·  വ്യക്തി

    • Mohamed Salahudheen 
      ഒരിക്കല് മാര്ക്കറ്റിങ്ങിനായി കന്പനി കാറില് പോവുന്പോള് നാദാപുരത്തുകാരനായ താല്ക്കാലികഡ്രൈവര്, കൈയില് സീറ്റിനരികിലെ ഒരുകവര് കാണിച്ച് പറഞ്ഞു- ഇതെടുത്തട്ടങ്ങട്ട് പൊറത്ത്ക്ക് ചാടിക്കോളീ-
      സുഹൃത്ത് പേടിച്ചുപോയി. പിന്നെ, മനസ്സിലായി- പുറത്തേക്കെറിയാന...കൂടുതല്‍ കാണുക

      നവംബര്‍ 27 5:32pm-ന് ·  ·  2 പേര്‍

    • Narayana Prasad Oonu kazhinjal "elayeduthu chadikkali" ennoru parachil kozhikoduntu.
      നവംബര്‍ 27 8:36pm-ന് ·  ·  3 പേര്‍

    • Sreeraj Kandoth ഈ സംഗീതം ഇല്ലാതെ നമ്മാക്കാവൂല്ല മൊയ്തു സാഹേബ്
      നവംബര്‍ 28 11:53am-ന് · 

    • Sooraj Pk entammo........................
      നവംബര്‍ 28 7:04pm-ന് · 

    • Akbar Vazhakkad കിഴിയാം....വീഴും....എന്നോകെ പറയുമ്പോഴേക്കും നമ്മുടെ പ്രൈവറ്റ്‌ ബസ്സുകള്‍ എത്തേണ്ട ടുത്ത് എത്തിയിട്ടുണ്ടാവും. അപ്പോള്‍ ഇതൊക്കേ നിവിര്ത്തിയുള്ളൂ......
      നവംബര്‍ 28 7:05pm-ന് ·  ·  3 പേര്‍

    • Moidu Vanimel hahahah
      നവംബര്‍ 28 7:09pm-ന് · 

    • Vipin Kv wt entamo.?
      നവംബര്‍ 28 8:10pm-ന് · 

    • Moidu Vanimel vipine entamo ennalla entammmoooo... ennu thanne parayuka. enthayaalum ammayalle. vilikkumbol ichiri snehathode vilikku....
      നവംബര്‍ 28 9:53pm-ന് ·  ·  വ്യക്തി

    • Sreeraj Kandoth എന്ത്ന്നാന്ന്പ്പാ ഇവരല്ലം പറയ്ന്ന്........
      നവംബര്‍ 28 11:08pm-ന് · 

    • Moidu Vanimel കീ... കീ
      കിയ്യാ... കിയ്യാ
      ബേംകീ... ബേംകീ
      ബൂം... ബൂം

      നവംബര്‍ 28 11:10pm-ന് · 

    • Sreeraj Kandoth ശര്യന്നപ്പാ.....ആയിക്കൊട്ട് ,നിങ്ങ ഉശാറായിറ്റ് പാടിക്കൊ , നമ്മളെ പാട്ടല്ലേ
      നവംബര്‍ 28 11:12pm-ന് · 

    • Yasir Kuttiady 
      നാട്ടുഭാഷയില്‍ മുന്‍പൊരിക്കല്‍ തട്ടിക്കൂട്ടിയത് ഇവിടെ ചേര്‍ക്കുന്നു.


      ഒരു കുറ്റ്യാടി ബര്‍ത്താനം
      -----------------------------------


      ...കൂടുതല്‍ കാണുക

      നവംബര്‍ 29 3:41am-ന് ·  ·  2 പേര്‍

    • Shilju Gangadharan same in kasargod.
      നവംബര്‍ 29 12:31pm-ന് · 

    • Moidu Vanimel athu onnu vishadamaakkaamo dear?
      നവംബര്‍ 29 12:32pm-ന് · 

    • Shilju Gangadharan im familiar with cherkala, bovikana, mall, mulleria,badityadukka, sullya...regions.the bus porters nd travelers says the same. bem kee bem kee..
      നവംബര്‍ 29 12:36pm-ന് · 

    • Moidu Vanimel ok.thanks. avide maathramaanu rikshayakkua enna prayogam kettittullathu.
      നവംബര്‍ 29 12:38pm-ന് · 

    • Shilju Gangadharan their language is a mix. Malayalam+Tulu+Kannada+Hindi
      നവംബര്‍ 29 12:41pm-ന് ·  ·  വ്യക്തി

    • Shilju Gangadharan tone is very difficult, to understand for a non native.(listening and understanding kasargodan language mns..nw u may b abl to understand any other kerala slang. i felt that much difficulty)
      നവംബര്‍ 29 12:46pm-ന് · 

    • Thaha Hamza loka bhashayakkan pattum
      നവംബര്‍ 29 4:23pm-ന് · 

    • Sudeep N Krishnapillai ഞമ്മക്ക് ഈലൊക്കെ എത്താപ്പൊ ത്ര പുതുമ.
      നവംബര്‍ 29 4:46pm-ന് ·  ·  2 പേര്‍

    • Sudeep N Krishnapillai മലപ്പുറം ജില്ലയില്‍ കിളികള്‍, 'വേങ്ങര വേങ്ങര വേങ്ങര' എന്ന് പറയുന്നത് കേട്ട് വേങ്ങരക്കുള്ള ബസ്സാണെന്ന് കരുതി ചാടിക്കയറാന്‍ പുറപ്പെടേണ്ട. "വേഗം കയറുക" എന്ന് പറയുന്നതിന്റെ നാട്ടു രൂപമാണ് ഇവിടത്തെ ഈ 'വേങ്ങര'.
      നവംബര്‍ 29 4:49pm-ന് ·  ·  6 പേര്‍

    • T Shakir Velom atharam naatu bashaya bashakale nilanirthunnath
      നവംബര്‍ 29 7:00pm-ന് · 

    • Yasser Arafath ‎"maimbinu mappeen kayichal kurippinte kumbothavum sheerappum kumbidatam boom.." any takers.
      നവംബര്‍ 29 7:13pm-ന് · 

    • Sreeraj Kandoth 
      നമ്മ പറയല് ചായ കുടിച്ചിന് ..ചോറ് വെയ്ചിന് ...... നിങ്യൊ?
      നിങ്ങക്ക് ഞൻ ചോയ്ചത് മനസിലായ്നാ? ആയ്നെകിൽ പറയ് ?
      ഈട ഇങ്ങന്യാ പറയല് ...ആട്യോ?
      ആട്തേക്ക് വരണംന്ന് വിജാരിച്ച്ന് പക്കേങ്കില് വരാൻ പറ്റണ്ടെ...തെരക്കോട് തെരക്കന്നെ! ഓക്കും ഓനും പറയ്ന്നെന് ...എ...കൂടുതല്‍ കാണുക

      നവംബര്‍ 29 11:45pm-ന് ·  ·  2 പേര്‍

    • Ktbaburaj Ktb ഇതാണ് സര്‍ കിളിമൊഴി...
      നവംബര്‍ 30 7:01am-ന് ·  ·  വ്യക്തി

    • Sreeraj Kandoth Sudeep and Sivanandan രണ്ടേട്ടന്മാർക്കും നമ്മളെ നാട്ടിലേക്ക് സ്വാഗതം കണ്ണൂരിലെ പയ്യന്നൂർ കണ്ടോത്തേക്ക്....കൂട്ടത്തില് ബാബൂഎട്ടനും വര്ണംകേട്ടാ.............
      നവംബര്‍ 30 12:09pm-ന് · 

    • Sreeraj Kandoth Moithu saheb---- എരിവ് മാത്രല്ല ഇപ്പം മധുരുംകൂടിയായില്ലേ നമ്മളെ സംഗീതത്തിന്
      നവംബര്‍ 30 12:14pm-ന് · 

    • Moidu Vanimel theerchayaayum . namukku inium munnottu pokaam....