2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

നേര്‍ച്ച ക്കൊറ്റന്‍
നേര്‍ച്ച ക്കൊറ്റന്‍

വേലിയേറ്റത്തില്‍ മുങ്ങിപ്പോയ ചെറു ദ്വീപാണ് സുലയ്യക്കുട്ടിയുടെ ഓര്‍മഓര്‍ക്കാന്‍ മടിച്ച കാര്യങ്ങളെല്ലാംഒറ്റയടിക്കവള്‍ മറന്നുവെള്ളത്തിനു മുകളില്‍ അനാഥമായ പുല്‍ത്തലപ്പു പോലെ വേരും തണ്ടുമില്ലാത്ത ഇത്തിരിഓര്‍മ്മകള്‍ മാത്രമുണ്ട് ബാക്കി.
മരിച്ചു പോയ ബാപ്പയെ വീടിന്‍റെ മുറികളിലെല്ലാം അവള്‍ തിരഞ്ഞു നടന്നുബാപ്പ അങ്ങാടിയില്‍പോയതായിരുന്നു അവളുടെ ബാക്കി നിന്ന ഓര്‍മബലി പെരുന്നാളിന് വിശുദ്ധ മാംസമായി വീതിക്കപ്പെട്ട നേര്‍ച്ചകൊറ്റനെയാണ് അവള്‍ പിന്നീട് ചോദിച്ചത്പെറ്റനാള്‍ തൊട്ട് തീറ്റിപ്പോറ്റിയ ആട്ടിന്‍ കുട്ടി . പാല്‍ നിറത്തില്‍ കറുത്തപുള്ളികളുള്ളകണ്ണെഴുതിയ കൊറ്റന്‍.

അന്ന് സുലയ്യ കുട്ടിക്ക് എട്ടോ ഒമ്പതോ വയസ്സാണ് പ്രായംതൊടിയില്‍ ആടുകളെ തീറ്റിക്കൊണ്ടിരുന്നവള്‍ പെട്ടെന്ന്ഓടിക്കിതച്ചുവന്നുകിതപ്പിനാലവള്‍ക്ക് വീര്‍പ്പു മുട്ടികണ്ണുരുട്ടി കൈകാലുകളാല്‍ ആങ്ങ്യം കാട്ടി കാര്യം പറയാന്‍തുനിഞ്ഞുഎന്തോ കണ്ടു പേടിച്ച പോലെ അവള്‍ വിറക്കുകയായിരുന്നുഉമ്മ കണ്ടാല്‍ ജിന്നിനെയിറക്കാന്‍മന്ത്രിച്ചൂതിയ ചരട് അവള്‍ക് കെട്ടുമെന്ന് ഉറപ്പ്‌.
പേടിച്ചരണ്ട കണ്ണുമായി ശ്വാസം പിടിച്ച്‌നിര്‍ത്തി നിര്‍ത്തി അവള്‍ പറഞ്ഞു.
ഇക്കാക്കാ ആങ്ങളേം പെങ്ങളും ......
ചങ്ക് മുറിഞ്ഞ ആടിന്‍റെ ഒടുക്കത്തെ നിലവിളി പോലെയാണ് അത്രയും പറഞ്ഞൊപ്പിച്ചത്സുലയ്യക്കുട്ടി യുടെകണ്ണുകള്‍ പൊട്ടിയൊലിച്ചുഗദ്ഗദം തൊണ്ടയില്‍ കുപ്പിച്ചില്ലായി തറഞ്ഞുകിളി വാതിലിലൂടെ ഇക്കാക്കതൊടിയിലേക്ക്‌ നോക്കിആട്ടിന്‍കുട്ടികള്‍ ഇണചേര്‍ന്ന് കളിക്കുന്നുതള്ളയാട് ഒന്നുമറിയാതെ പ്ലാവിലചവ്യ്ക്കുന്നു.
ആങ്ങളയും പെങ്ങളും കാണിച്ച പാപത്തിന്‍റെ പൊരുള്‍ ഇക്കാക്കയറിഞ്ഞുചിരിക്കയോ അവളെ ശാസിക്ക്യോവേണ്ടതെന്നറിയാതെ അയാള്‍ പരുങ്ങിപാപത്തിന്‍റെ ജന്തു യാഥാര്‍ ത്യങ്ങള്‍ എങ്ങിനെ അനിയത്തിയോട്പറയും?
വരാന്തയില്‍ കണ്ണ് തുറിച്ച് ഉടല് വിറച്ച് അവള്‍ നിന്നുപിന്നെ തീരാ പകയോടെ തൊടിയിലിറങ്ങി പാണവടിമുറിച്ചെടുത്ത്‌ ആങ്ങളയെയും പെങ്ങളെയും പൊതിരെ തല്ലികാര്യമെന്തെന്നറിയാതെ അവ നിലവിളിച്ചുഅരിശംതോര്‍ന്നപ്പോള്‍ വടി വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് ഓടിഅടുക്കളയില്‍ ഒരു വിതുമ്പല്‍ പൊട്ടിയൊലിച്ചു.
പാപം ചെയ്ത കുഞ്ഞാടുകളെ കുറേക്കാലം അവള്‍ തിരിഞ്ഞു നോക്കിയില്ലഅടികൊണ്ട പാടുകള്‍തടവിക്കൊടുത്തും പച്ച പ്പിലാവില പെറുക്കി തീറ്റിയും പിന്നീട് സുലയ്യക്കുട്ടി ആടുകളുടെ ചങ്ങാത്തംവീണ്ടെടുത്തുഎന്നിട്ടും കൊറ്റനാടിനെ കുറ്റിയില്‍ മുറുക്കി കെട്ടാന്‍ അവള്‍ മറന്നില്ലമുന്‍കരുതലുകളുടെ കയറുപൊട്ടിച്ച് ആങ്ങളയും പെങ്ങളും വീണ്ടും ഇണചേര്‍ന്നു രമിച്ചുക്രമേണ പാപത്തിന്‍റെ നരകക്കാഴ്ചകള്‍ അവളെപൊള്ളിക്കാതായി.
അവസാനത്തെ ഉറക്കഗുളികയും കൊടുത്താണ് സുലയ്യക്കുട്ടിയെ ഉറക്കിയത്‌മരിച്ച ബാപ്പയെയും കൊറ്റനെയുംചോദിച്ച് അന്ന് മുഴുവന്‍ അവള്‍ ബഹളം വെക്കുകയായിരുന്നുഅവളെ ഉണര്‍ത്തല്ലേയെന്നു ഇക്കാക്കപടച്ചവനോടിരന്നുഉണര്‍ന്നാല്‍ പാതിരാക്കും അവള്‍ നരകം തീര്‍ക്കുംചിത്തരോഗാശുപത്രിയില്‍പാതിരാക്കൊരാള്‍ ഉണര്‍ന്നു നില വിളിച്ചാല്‍ പിന്നെ രാവ് പകലാകുംമയങ്ങിത്തുടങ്ങിയ രോഗികള്‍ ഉണര്‍ന്ന്ആങ്ങ്യങ്ങളുടെയും അട്ടഹാസങ്ങളുടെയും നരക വാതില്‍ തുറക്കും.

സുലയ്യക്കുട്ടിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നുയതീംഖാനയില്‍ നിന്ന് വേനലവധിക്ക് നാട്ടിലെത്തിയപ്പോള്‍കണിക്കൊന്ന പോലെ പൂത്തുലഞ്ഞ അനിയത്തിയെയാണ് കണ്ടത്ആള്‍കണ്ണാടിക്ക് മുമ്പില്‍ അവള്‍മണിക്കൂറുകളോളം പനങ്കുലമുടി ചീകിമിനുക്കുന്നതും കണ്ണാടിയിലെ സ്വന്തം ഉടലില്‍ ഉറ്റു നോക്കി കള്ളപ്പുഞ്ചിരിപൊഴിക്കുന്നതും ഒളി കണ്ണാലെ ഇക്കാക്ക കണ്ടു.കടും നിറങ്ങളുള്ള ഉടുപ്പുകളണിഞ്ഞു സുറുമ എഴുതി പീലിവിരിച്ച മയിലിനെ പോലെയാണ് അവളെ കാണുകഉടലിന്‍റെ സൌഭാഗ്യം ഒറ്റയ്ക്കവള്‍ ആഘോഷിക്കയാണെന്ന്തോന്നും.
അവളുടെ നോട്ടവും നടത്തവും ഉമ്മയെ അസ്വസ്ഥമാക്കിഉമ്മ അവളെ ശകാരിച്ചു കൊണ്ടേയിരുന്നുഅവളാകട്ടെഉമ്മയുടെ ഖല്‍ബില്‍ തീക്കനല്‍ കോരിയിട്ടുഉമ്മ അവയെല്ലാം കോരി എടുത്ത് മകന്‍റെ മനസ്സിലിട്ടു കത്തിക്കും.
-തലേം മൊലേം വന്ന വാല്യക്കാരത്തിയാ... ആരാന്‍റെ അടുക്കളേല്‍ കഴിയേണ്ടോള.....

ഒരു നാള്‍ കൊറ്റനാടിന്‍റെ കഴുത്തില്‍ ചുകന്ന നേര്‍ച്ച സഞ്ചി കെട്ടിത്തൂക്കി ഉമ്മ അതിനെ അങ്ങാടിയിലേക്ക് ഇറക്കിവിട്ടുതൊടി വിട്ടു പോകാന്‍ മടിച്ച കൊറ്റന്‍ സുലയ്യക്കുട്ടിയെ വിളിച്ച് ദീനമായി കരഞ്ഞു.
സുലയ്യക്കുട്ടിയുടെ കൊറ്റന്‍ നേര്‍ച്ചകൊറ്റനായി കഴിഞ്ഞിരുന്നുകഴുത്തിലൊരു സഞ്ചി തൂക്കി അത്ബലിപെരുന്നാള്‍ വരെ അലയണംമഹല്ലുകാര്‍ അതിന് നേര്‍ച്ചതീറ്റകള്‍ നല്‍കുംനേര്‍ച്ച നാണയങ്ങള്‍ കഴുത്തിലെനേര്‍ച്ച സഞ്ചിയില്‍ നിക്ഷേപിക്കുംനേര്‍ച്ച കൊറ്റനെ ആരും ഉപദ്രവിക്കില്ലനാളെത്തുംമുമ്പെ കൊന്നുതിന്നുകയുമില്ലതീറ്റി കൊഴുപ്പിച്ച് ബലിദിനം വരെ മഹല്ലുകാര്‍ അതിനെ പോറ്റും.
മൈലാഞ്ചി വേലി കടന്ന്‌അമ്പേ കരഞ്ഞ്കൊറ്റന്‍ അങ്ങാടിയിലേക്ക് നടന്നു പോകുന്നത് കിളി വാതിലിലുടെഅവള്‍ കണ്ടുഖല്‍ബില്‍ നിന്ന് പൊന്തിയ ഒരു നെടുവീര്‍പ് അവളെയാകെ ഉലച്ചു.
യത്തീമായ പെണ്‍കുട്ടിയുടെ ഓരോ തുള്ളി കണ്ണീരിനും പരലോകത്ത് ബന്ധുക്കളും മഹാല്ലുകാരും മറുപടിപറയേണ്ടി വരുംഉമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നുഒടുക്കം മഹല്ലിലെ മൂപ്പന്മാര്‍പിരിവെടുത്താണ് പണമുണ്ടാക്കിയത്അവര്‍ യത്തീം കുട്ടിയ്ക്ക് ദാനപ്പണവും നേര്‍ച്ച പ്പണവും നല്‍കിഅവര്‍കൊണ്ട് വന്ന സ്വര്‍ണപ്പതക്കം കഴുത്തില്‍ കെട്ടിയപ്പോള്‍ സുലയ്യക്കുട്ടി തമാശയായി പറഞ്ഞു-
ഇനിയെന്നെ ഇറക്കി വിടാലോ നേര്‍ച്ചകൊറ്റനെ പൊലെ.....
കല്യാണദിവസം ഒപ്പന പാടുന്ന കൂട്ടുകാരികളോടോത്ത് മൈലാഞ്ചി വേലി കടന്ന്‌ പോയ അനിയത്തിഒരുബലിദാനത്തിന്‍റെ ഓര്‍മ പോലെ  രംഗം മനസ്സില്‍ ചോര തെറിച്ചു കിടന്നു.
ഉമ്മയ്ക്കും ബന്ധുക്കള്‍ക്കും സന്തോഷത്തേക്കാള്‍ അഭിമാനമായിരുന്നുയാത്തീമായ പെണ്ണിന് ഗള്‍ഫുകാരനെത്തന്നെകിട്ടിയല്ലോ!
ഉടലാകെ പൂത്തുലഞ്ഞു നടന്നവള്‍ ഇനിയൊരു വീടരായിഅടുക്കള ചുമരുകള്‍ക്കുള്ളില്‍ ഒരുപഞ്ചാരക്കുപ്പിയായി പുകപിടിച്ചു നശിക്കണംപര്‍ദയും മക്കനയുമിട്ട് സ്വന്തം ഉടലിനെ പാപിയുടെ ചോരക്കറപുരണ്ട കയ്യ് പോലെ ഒളിപ്പിക്കണംരണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ ദേശാടകനായി ഒരു മാസത്തെദാമ്പത്യം നുകരാനെത്തുന്ന ഭര്‍ത്താവ്ജീവിതത്തിലൊട്ടാകെ അവള്‍ക് എത്ര മാസം ദാമ്പത്യമുണ്ടാകും?മുപ്പത്തഞ്ഞു മാസത്തെ വിരഹവും ഒരു മാസത്തെ ദാമ്പത്യവും!
അനിയത്തിയുടെ ഭാവി ഇക്കാക്കയുടെ മനസ്സില്‍ പൊള്ളുന്ന അറിവായിയാത്തീമായ പെണ്‍കുട്ടിയുടെ ഓരോതുള്ളി കണ്ണീരിനും....
ഉയരമുള്ള ചുറ്റുമതിലിനകത്ത് അവള്‍ ഒച്ചയുമനക്കവുമില്ലാതെ ഒതുങ്ങിആകാശമേഘങ്ങള്‍ക്കിടയിലൂടെപറന്നെത്തുന്ന ഭര്‍ത്താവിനെ കാത്തുകാത്ത് കണ്ണീരൊഴുക്കികിനാക്കളില്‍ നിറഞ്ഞുവിരഹത്തിന്‍റെയുംകാത്തിരിപ്പിന്‍റെയും രാപകലുകളില്‍ അവളറിയാതെ ഒരു മയില്‍പെണ്ണ് പീലി വിരിച്ചുണര്‍ന്നുവിഹ്വലമായ കാഴ്ചയില്‍ അവള്‍ നടുങ്ങുംപിന്നെ ക്രൂരമായ ഒരാനന്ദത്തോടെ അതിനെ ചവു ട്ടിയരച്ചുതലയിണയില്‍മുഖമമര്‍ത്തി കുമ്പിടുംഓരോ തവണ ചവുട്ടി യാരക്കുംബോളും അത് കൂടുതല്‍ കരുത്തോടെ പീലിവിരിച്ച്ചെത്തും.പേടിപ്പെടുത്തുന്ന  അറിവ് അവള്‍ മനസ്സിന്‍റെ കള്ളരകളില്‍ ഒളിപ്പിച്ചു വെച്ചു .
ഉറക്കഗുളികയുടെ കാരുണ്യത്താല്‍ സുലയ്യക്കുട്ടി കൂര്‍ക്കം വലിച്ചുറങ്ങിഇടയ്ക്കിടെ ഞരങ്ങുകയും മൂളുകയുംചെയ്തുകിളിവാതിലിലൂടെ അവളുടെ ദീനമുഖം കാണാംമോന്‍റെ മയ്യിത്ത് മടിയില്‍ കിടത്തിയ ഉമ്മയുടെവ്യാകുലതയാണ് അവളുടെ മുഖത്ത്.
പാതിരാ കഴിഞ്ഞിരിക്കുന്നുസുലയ്യക്കുട്ടിക്ക് കാവലായി ചിത്തരോഗാശുപത്രി യുടെ നനഞ്ഞ വരാന്തയില്‍ ചുമരുംചാരിയിരുന്ന് ഇക്കാക്ക നക്ഷത്രത്തോളമുയരത്ത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു.
അന്ന് വീട്ടില്‍ മറ്റാരുമില്ലായിരുന്നുകുഞ്ഞിനെ മുലയൂട്ടുമ്പോള്‍ മനസ്സിനകത്ത് ഒരിക്കലുമില്ലാത്ത പിടച്ചിലുകള്‍അവളറിഞ്ഞുഅന്നാദ്യമായി കുളിമുറിയില്‍ അവള്‍ ഒറ്റയ്ക്ക് വിവസ്ത്രയായികണ്ണാടിക്കു മുമ്പില്‍ സ്വന്തംഉടലിനെ അമ്പരപ്പോടെ നോക്കി നിന്നുവിവാഹനാള്‍ മടക്കി വെച്ച പട്ടു സാരിയുടുത്തുകണ്ണില്‍ സുറുമയെഴുതി.വീട്ടു മുറ്റത്തെ മരത്തണലില്‍ അവള്‍ പനങ്കുല മുടിയഴിച്ചുഭര്‍ത്താവ് ഗേറ്റ് തുറന്നു വരുമ്പോള്‍ സ്വബോധമില്ലാതെപനങ്കുല മുടി ചീകിച്ചീകി മിനുക്കി അവള്‍ ജ്വലിച്ചു നില്കയായിരുന്നുഎതിര്‍ വശത്തെ ഇരു നിലക്കെട്ടിടത്തിന്‍റെകിളിവാതിലിലൂടെ കാമം കത്തുന്ന രണ്ടു കണ്ണുകള്‍ അവളെ നക്കിയാറ്റുന്നത്‌ അയാള്‍ കണ്ടുഅവള്‍കണ്ടതുമില്ലഇടിവെട്ടുംപോലെ ഒരട്ടഹാസമായിരുന്നു പിന്നെ.
അന്ന് രാത്രിഗാഡ്ഡനിദ്രയില്‍ ഭര്‍ത്താവ് ഒരു കത്രികയായി വന്നുപനങ്കുലമുടി നൂറായിരം ചുരുളുകളായിമുറിയില്‍ ഫണമുയര്‍ത്തി ഇഴഞ്ഞുപങ്കക്കാറ്റില്‍ മുടി ചുരുളുകള്‍ വായിലും മൂക്കിലും വന്നടിഞ്ഞ് അവളെവീര്‍പുമുട്ടിച്ചുസുലയ്യക്കുട്ടി തലയിട്ടടിച്ചുഅലമുറയിട്ടു കരഞ്ഞുഅവളുടെ നിലവിളി ഭ്രാന്തമായഅലര്‍ച്ചകളായി...പുലമ്പലുകളായി....

ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് സുലയ്യക്കുട്ടിയെ വീട്ടില്‍ കൊണ്ട് വിട്ടത്കുഞ്ഞുമോന്‍ എവിടെയെന്നു തിരക്കിയഉമ്മയോടയാള്‍ കയര്‍ത്തു.
-['ഓളതിനെ കൊല്ലുംപ്രാന്താ...നട്ടപ്രാന്ത്...'
ഉമ്മയുടെ കണ്ണില്‍ ഒരു മിന്നല്‍ പുളഞ്ഞുമകളെ കെട്ടിപ്പിടിച്ചു കരയുന്ന ഉമ്മയുടെ മുന്നില്‍ നിസ്സഹായനായിനില്‍ക്കയായിരുന്നു ഇക്കാക്കസുലയ്യക്കുട്ടി പെട്ടെന്ന് തലമറച്ച മക്കന അവന്‍റെ നേരെ വലിച്ചെറിഞ്ഞുപനങ്കുലമുടിക്ക് പകരം നഴ്സറിക്കുട്ടിയുടെ തലമുടി!...
മൂന്നാം നാള്‍ സുലയ്യക്കുട്ടിയെ മൊഴി ചൊല്ലിയ കത്ത് തപ്പാലില്‍ വന്നുഅന്നാണ് അവള്‍ക്ക് ഓര്‍മയുടെ ദ്വീപ്മുച്ചൂടും മുങ്ങിപ്പോയത്.

ബലിപെരുന്നാളിന്‍റെ തലേ രാത്രി ഉറക്കഗുളികയുടെ വീര്യത്തില്‍ തളര്‍ന്നു കിടക്കയായിരുന്നു സുലയ്യക്കുട്ടി.
രാത്രിയുടെ നീലിച്ച ഇരുട്ടിലൂടെ നേര്‍ച്ചക്കൊറ്റന്മാരുടെ നിലവിളി അവളില്‍ പെയ്തിരിക്കാംപ്രണയത്തിന്‍റെമൈലാഞ്ചി ചുവപ്പുമായി മനസ്സിലേക്കാരോ ചുംബനമായിറങ്ങിയിരിക്കാംകാരണം എന്തായാലുംചിത്തരോഗാശുപത്രിയുടെ അടച്ചിട്ട വാര്‍ഡില്‍ നിന്ന് സുലയ്യക്കുട്ടി അപ്രത്യക്ഷയായിരിക്കുന്നു. നേരംവെളുപ്പാന്‍ നേരത്ത് എവിടെയാണവളെ തിരയുക?...
ഇക്കാക്കയുടെ ഉള്ളിലാകെ തിയ്യായിരുന്നുഅവന്‍ ആശുപത്രിയുടെ ഉറുമ്പുമാടികള്‍ വരെ പരതിആരെല്ലാമോഎങ്ങെല്ലാമോ വെളിച്ചവുമായി തിരഞ്ഞിറങ്ങി.
തളര്‍വാതം പിടിച്ചവനെപോലെ അവശനായിരിക്കുമ്പോഴാണ്‌ ഏതോ ചിലര്‍ തിരിച്ചുവന്നത്അവരുടെ പുറകെഒരു ബലിയാടിന്‍റെ മനസ്സുമായി ഇക്കാക്ക നടന്നു.
ഒടുക്കം തെരുവിന്‍റെ ഇരുള്‍ വരാന്തയില്‍ കീറിപ്പറിഞ്ഞ സാരിയും ചോരത്തുള്ളികളുമായി സുലയ്യക്കുട്ടിബോധംകെട്ടു കിടന്നുവീതിക്കപ്പെട്ട ഇറച്ചിയുടെ നോവില്‍ കലങ്ങിയ നേര്‍ച്ചകൊറ്റന്‍റെ മുഖവുമായി.