2011, മേയ് 21, ശനിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ പിടിച്ചെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി: മന്ത്രി കെ.പി.മോഹനന്‍



എന്‍ഡോസള്‍ഫാന്‍ പിടിച്ചെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി: മന്ത്രി കെ.പി.മോഹനന്‍
തൃശൂര്‍: സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കണമെന്ന് ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചതായി കൃഷി മന്ത്രി കെ.പി.മോഹനന്‍. സത്യപ്രതിജ്ഞക്കുശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും കാര്‍ഷിക രംഗത്ത് പുത്തനുണര്‍വിനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയശേഷം പുറത്തുവന്ന മന്ത്രിക്ക് സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകര്‍ തഹാനി ജങ്ഷനിലെ മാത് കമ്യൂണിറ്റി ഹാളില്‍ സ്വീകരണവും നല്‍കി.

2011, മേയ് 20, വെള്ളിയാഴ്‌ച

പിടികിട്ടാപ്പുള്ളികളുടെ പട്ടിക സിബിഐ വെബ്‌സൈറ്റില്‍ നിന്നും നീക്കി


Published on Fri, 05/20/2011 - 15:11 ( 1 hour 15 min ago)

പിടികിട്ടാപ്പുള്ളികളുടെ പട്ടിക സിബിഐ വെബ്‌സൈറ്റില്‍ നിന്നും നീക്കി
ന്യൂദല്‍ഹി: ഇന്ത്യ പാകിസ്താന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പേരുകളടങ്ങിയ  വിവാദപട്ടിക സിബിഐ വെബ്‌സൈറ്റില്‍ നിന്നും നീക്കി. പട്ടികയിലുള്ള രണ്ടു പേര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വെബ്‌സൈറ്റില്‍ നിന്നും പട്ടിക മാറ്റിയത്.
പട്ടികയോട് ചേര്‍ത്ത് നല്‍കിയിരിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസും അന്വേഷണ ഏജന്‍സി പിന്‍വലിച്ചിട്ടുണ്ട്. അതേസമയം പട്ടിക മൊത്തത്തില്‍ പുനപ്പരിശോധിക്കുകയല്ലാതെ   പാകിസ്താന് കൈമാറിയ പട്ടിക തിരികെ വിളിക്കില്ലെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം സെക്രട്ടറി യു.കെ ബന്‍സാല്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.
ഇന്ത്യയിലുള്ള ഫിറോസ് റഷീദ് ഖാന്‍, വസൂല്‍ കമര്‍ ഖാന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ കടന്നുകൂടിയത്. നാല്‍പത് പേരുടെ പട്ടികയാണ് സിബിഐ കൈമാറിയിരുന്നത്. 

'മാധ്യമം' ജീവനക്കാര്‍ക്ക് നേരെ അക്രമം


Published on Fri, 05/20/2011 - 10:51 ( 1 hour 32 min ago)

'മാധ്യമം' ജീവനക്കാര്‍ക്ക് നേരെ അക്രമം
കണ്ണൂര്‍: മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് നേരെ അഞ്ജാത സംഘത്തിന്റെ അക്രമം. സംഭവത്തില്‍ സബ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കറ്റു. സബ് എഡിറ്റര്‍മാരായ സനല്‍കുമാര്‍, കെ.വി മുഹമ്മദ് ഇഖ്ബാല്‍, ടി.കെ മുഹമ്മദലി, പത്ര ജീവനക്കാരായ വി.സഫ്‌വാന്‍, കെ.എം സനീഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ സനല്‍കുമാറിന്റെ നില ഗുരുതരമാണ്. ഇയാളെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
വ്യഴാഴ്ച രാത്രിയാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരെ കാറിലെത്തിയ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജോലി എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദിച്ചത്. ചുവന്ന മാരുതി സെന്നിലെത്തിയ സംഘമാണ് അക്രമമഴിച്ചു വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തിയപ്പോഴേക്ക് സംഘം രക്ഷപ്പെട്ടിരുന്നു.കണ്ണൂരില്‍ മാധ്യമം  ജീവനക്കാരെ  ആക്രമിച്ചതില്‍ കേരള ന്യൂസ് പേപ്പര്‍  എംപ്ലോയീസ്  യുനിയന്‍  കണ്ണൂര്‍ ജില്ല കമ്മറ്റി പ്രതിഷേധിച്ചു കുറ്റക്കാര്‍ക്കെതിരെ  പോലിസ്  ശക്തമായ നടപടി സീകരിക്കണമെന്നു കമ്മറ്റി അവശ്യപ്പെട്ടതായി കെ.എന്‍.ഇ.എഫ്  സംസ്ഥാന  സെക്രട്ടറി  സി.മോഹനന്‍  അറിയിച്ചു.

2011, മേയ് 19, വ്യാഴാഴ്‌ച

കുഞ്ഞാലിക്കുട്ടിക്കെതിരെ വനിതാ സംഘടനകള്‍


Published on Fri, 05/20/2011 - 07:32 ( 1 hour 6 min ago)

കോഴിക്കോട്: ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിക്ക് വനിതാ വികസന വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിയാക്കിയതിനെതിരെ വനിതാ വിമോചന സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ഇതുസംബന്ധിച്ച് തങ്ങളുടെ പ്രതിഷേധമറിയിച്ചും നടപടി ആവശ്യപ്പെട്ടും എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 30 വനിത സാമൂഹികപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് അടിയന്തര സന്ദേശമയച്ചു. ആരോപണ വിധേയനായ ആള്‍ക്ക് സാമൂഹികക്ഷേമ വകുപ്പും വനിതാ ക്ഷേമ വകുപ്പും നല്‍കിയത് കേരളത്തിലെ സ്ത്രീസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫിലെ ഏക വനിതാ അംഗം ജയലക്ഷ്മിയെ മന്ത്രിയാക്കി വനിതാ സാമൂഹിക ക്ഷേമ വകുപ്പ് ഇവര്‍ക്ക് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
സാറാജോസഫിനെ കൂടാതെ കെ. അജിത, മേഴ്‌സി അലക്‌സാണ്ടര്‍, പാര്‍വതി ദേവി, ജ്യോതി നാരായണന്‍, അഡ്വ. ജെ. സന്ധ്യ, രാധാമണി, ഏല്യാമ്മ വിജയന്‍, പി. അംബിക, മിനി സുകുമാര്‍, ഡോ. പി. ഗീത, ശ്വേതാദാസ്, ടി.എസ്. ആശാദേവി, ലീലാമേനോന്‍, കുസുമം ജോസഫ്, വി.എം. ഗിരിജ, ബദ്രകുമാരി, കെ.ആര്‍. മീര, ഗിരിജാ പതീക്കര, ഡോ. ശാരദാമണി, നളി നായിക്, ദീദി ദാമോദരന്‍, സി.എസ്. മീനാക്ഷി, ഇന്ദിര, ശോഭന കാസര്‍കോട്, എസ്. ശ്രീകല, ടെന്‍സി ബാനു,  ഡോ. ജാന്‍സി ജോസ്, എസ്. കവിത എന്നിവരും സന്ദേശത്തില്‍ ഒപ്പുവെച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കും സന്ദേശമയച്ചിട്ടുണ്ട്.

മന്ത്രിയായതിന് ശേഷം ആദ്യമായി വേങ്ങര മണ്ഡലത്തിലെത്തിയ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ജനക്കൂട്ടത്തിനിടയില്‍


ടി.കെ ഹംസയും A വിജയരാഘവനും മറുപടി പറയേണ്ടി വരും ഏറനാട് വോട്ട് മറിച്ച സംഭവം സി.പി.എമ്മിലും പുകയുന്നു



മലപ്പുറം: ഏറനാട് പ്രശ്‌നത്തിന് ഉത്തരവാദികളായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സി.പി.ഐ നടപടി തുടങ്ങിയതോടെ, മണ്ഡലത്തില്‍ സ്വതന്ത്രന് പാര്‍ട്ടി വോട്ട് മറിച്ച സംഭവം സി.പി.എമ്മിലും പുകയുന്നു.
എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഏറനാട്ടില്‍ ബി.ജെ.പിക്ക് പിറകില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് സി.പി.എം ജില്ലാ നേതൃത്വവും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളും മറുപടി പറയേണ്ടിവരും.
മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നവിധത്തില്‍ ഏറനാട്ട് അരങ്ങേറിയ സംഭവം സി.പി.എമ്മിനെതിരെ എല്‍.ഡി.എഫില്‍ ആയുധമാക്കാനാണ് സി.പി.ഐ നീക്കം. ഇതിന് മുന്നോടിയായാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒത്തുകളിച്ച സ്വന്തം നേതാക്കള്‍ക്കെതിരെ സി.പി.ഐ നടപടി തുടങ്ങിയത്.
ഇതോടെ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സി.പി.എം സംസ്ഥാന ഘടകം നിര്‍ബന്ധിതരായിട്ടുണ്ട്്. ഏറനാട്ടില്‍ സ്വതന്ത്രനെ പിന്തുണച്ചത് ഉയര്‍ന്ന പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ്് സി.പി.എം ലോക്കല്‍ ഭാരവാഹികള്‍ പറയുന്നത്്. ജില്ലക്കാരനായ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാവും അന്‍വറിനെ പിന്തുണക്കാന്‍ നിര്‍ദേശം നല്‍കിയതായി മണ്ഡലത്തിലെ ലോക്കല്‍ സെക്രട്ടറിമാര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഇതിന് അനുകൂലമായിരുന്നുവത്രെ. ഏറനാടിനെ ചില സി.പി.എം നേതാക്കള്‍ 'പേയ്‌മെന്റ് സീറ്റാ'ക്കിയെന്ന ഗുരുതരമായ ആരോപണം സി.പി.ഐ, എല്‍.ഡി.എഫില്‍ ഉന്നയിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ജില്ലയിലെ ഉയര്‍ന്ന നേതാക്കള്‍ ഇതിന് വിശദീകരണം നല്‍കേണ്ടിവരും.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്തിന് ലഭിച്ചത് 2700 വോട്ടാണ്.
അതേസമയം,സി.പി.എം രഹസ്യമായി പിന്തുണച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ 47,452 വോട്ട് നേടി രണ്ടാം സ്ഥാനത്തുവന്നു. പുതുതായി വന്ന മണ്ഡലം മുന്നണിധാരണ പ്രകാരമാണ് സി.പി.ഐക്ക് നല്‍കിയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ പി.വി. അന്‍വറിനെയാണ് തുടക്കത്തില്‍ ഇടതു സ്വതന്ത്രനായി സി.പി.ഐ പരിഗണിച്ചിരുന്നത്. പിന്നീട് അന്‍വറിനെതിരായ വാദങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കേണ്ടെന്നും പകരം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇങ്ങനെയാണ് എ.ഐ.വൈ.എഫ് ജില്ലാ നേതാവ് അഷ്‌റഫലി കാളിയത്ത് സ്ഥാനാര്‍ഥിയായത്.
എന്നാല്‍ സി.പി.എം പി.വി. അന്‍വറിന് വേണ്ടി രംഗത്തിറങ്ങി. സി.പി.എം പ്രാദേശിക ഘടകങ്ങള്‍ വിട്ടുനിന്നതിനാല്‍ അഷ്‌റഫലി കാളിയത്തിന്റെ പ്രചാരണം മണ്ഡലത്തില്‍ ഏശിയില്ല. മറുവശത്ത് സി.പി.എം ബ്രാഞ്ചുകളുടെ തണലിലായിരുന്നു അന്‍വറിന്റെ ബൂത്തുതല പ്രവര്‍ത്തനം.
പ്രചാരണത്തിന്റെ അന്ത്യത്തില്‍ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ചിത്രത്തില്‍ ഇല്ലാതായി.