2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

അവസാന നിമിഷങ്ങള്‍.

മുതസ്സിം ഖദ്ദാഫിയുടെ അവസാന നിമിഷങ്ങള്‍.
  കഴുത്തിനും നെഞ്ചിനുമിടയില്‍ വെടിയേറ്റ് മരണം ആസന്നമെന്നുറച്ചപ്പോള്‍
വളഞ്ഞിട്ട ശത്രുക്കള്‍ക്കും ആയുധങ്ങള്‍ക്കും നടുവില്‍
ശത്രുക്കളോട്  ചോദിച്ചുവാങ്ങിയ വെള്ളം
അവസാനമായി കുടിക്കുന്ന മുതസ്സിം ഖദ്ദാഫി
എന്ന ഖദ്ദാഫിയുടെ മകന്‍.
അവസാനത്തെ സിഗരറ്റ് പുകഞ്ഞുകൊണ്ട്
വിരലിനിടയില്‍.
 അതുകഴിഞ്ഞ്അയാളവിടെ കിടന്നു.
മരണം വിഴുങ്ങുന്നതിനിടെ ശാന്തമായ നിമിഷങ്ങള്‍.
എല്ലാം അവസാനിച്ചു.
ഇനി ഈ ശരീരം ഉടമയ്ക്ക് ആവശ്യമില്ല.
നിങ്ങളുടെ ധീരതയുടെ ചിഹ്നമായി മരണം വരെ സൂക്ഷിക്കാന്‍
ഈ ശരീരത്തെ പകര്‍ത്തുക.
സൂക്ഷിക്കുക.
നിങ്ങളുടെ മരണം വരെ.