Published on Sun, 06/19/2011 - 15:12 ( 4 hours 45 min ago)
ആലുവ: നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. ഇത്തരം തട്ടിപ്പിലേര്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വേണ്ടി വന്നാല്‍ അവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രം 1000 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇത്തരം മണിചെയിന്‍ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ മാത്രമായി പൊലീസില്‍ പ്രത്യേക സേനയുണ്ടാക്കും. ഫ്ലറ്റ് വില്‍പ്പനയില്‍ തെറ്റായ രീതിയില്‍ അഡ്വാന്‍സ് വാങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കും. മണിചെയിന്‍ തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു