2011, ഫെബ്രുവരി 5, ശനിയാഴ്‌ച

മുസ്‌ലിംലീഗ് നേതൃയോഗം ഇന്ന്; തെളിവുകള്‍ അവതരിപ്പിക്കും


Saturday, February 5,



  • മലപ്പുറം: ഞായറാഴ്ച നടക്കുന്ന മുസ്‌ലിംലീഗ് നേതൃയോഗത്തില്‍ ഗൂഢാലോചന സംബന്ധിച്ച് താന്‍ ശേഖരിച്ച തെളിവുകള്‍ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചേക്കും. ശനിയാഴ്ച അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ അസാന്നിധ്യത്തില്‍ പാണക്കാട് നടന്ന നേതൃയോഗത്തില്‍ സെക്രട്ടറി ഡോ. എം.കെ. മുനീര്‍ തന്നെ ഈ ആവശ്യമുന്നയിച്ചതായാണ് സൂചന. കൊച്ചിയും മുഖ്യമന്ത്രിയുടെ ഓഫിസും കേന്ദ്രീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിംലീഗിനും യു.ഡിഎഫിനുമെതിരെ ഗൂഢാലോചനനടന്നു എന്നാണ് ശനിയാഴ്ച ലീഗ് നേതാക്കള്‍ വ്യക്തമാക്കിയത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചചെയ്ത് ഞായറാഴ്ച ഔദ്യോഗിക വിശദീകരണമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൈയിലുള്ള രേഖകള്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ അതുസംബന്ധിച്ച് ലഭ്യമായ വിശദാംശങ്ങളെങ്കിലും ഞായറാഴ്ച യോഗത്തില്‍ കുഞ്ഞാലിക്കുട്ടി അവതരിപ്പിക്കേണ്ടിവരും.
വിവാദ കേന്ദ്രമായ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനായ മുനീര്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളോട് ശനിയാഴ്ചയും പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ചേരുന്ന നേതൃയോഗത്തിനുശേഷം പാര്‍ട്ടി പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് എം.കെ. മുനീറിന് അറിവുണ്ടായിരുന്നുവെന്നും ഹൈദരലി ശിഹാബ് തങ്ങളും അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദും, പരിപാടി കൊടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും മുനീര്‍ തടഞ്ഞില്ലെന്നും കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യ ചാനലില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പാണക്കാട്ടെ നേതൃയോഗത്തിനുശേഷവും സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായാണ് സംസാരിച്ചത്. ഇന്ത്യാവിഷന്‍ വെളിപ്പെടുത്തലില്‍ മുനീറിന് പങ്കില്ലെന്നാണ് വിശ്വാസമെന്ന നേരത്തെയുള്ള നിലപാട് ബഷീര്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍, ഇതിനുശേഷം ചേളാരിയില്‍ നടന്ന കേരള മോചനയാത്രയുടെ സ്വീകരണ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി സ്വകാര്യ ചാനലില്‍ പറഞ്ഞനിലപാട് ആവര്‍ത്തിച്ചു. എങ്കിലും മുനീറിന്റെ പേര് ഒഴിവാക്കി.
മുനീറിനെയും ഇന്ത്യാവിഷനെയും ഒറ്റപ്പെടുത്തുക എന്ന കുഞ്ഞാലിക്കുട്ടിയുടെ മുന്‍ നിലപാടുകള്‍ മുഖ്യമന്ത്രിയിലേക്ക് മാറിയതുതന്നെ മുസ്‌ലിംലീഗിനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കരുതേണ്ടത്. പാര്‍ട്ടി മുനീറിനെ തള്ളിപ്പറയുകയോ മുനീര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയോ ചെയ്യുമെന്ന പ്രതീക്ഷ നടന്നില്ല. പകരം മുനീര്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
ഇത് തടയാന്‍ പാണക്കാട്ടേക്കുള്ള മുനീറിന്റെ യാത്രക്കിടയില്‍തന്നെ നേതൃത്വം ഇടപെട്ടിരുന്നു. എങ്കിലും, മുനീര്‍ തന്റെ രാജിക്കത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. എന്നാല്‍, മുനീര്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത ഇ.ടി. മുഹമ്മദ് ബഷീര്‍ നിഷേധിക്കുകയായിരുന്നു.
മുനീര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയ നിലപാടുകള്‍ മുസ്‌ലിം ലീഗിലെയും സമസ്തയിലെയും ഒരുവിഭാഗം അംഗീകരിക്കുന്നുണ്ട്. ഇവര്‍ പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും ഇക്കാര്യം ലീഗ് നേതൃത്വത്തിനും അറിയാം.
മുനീറിന്റെ രാജി ഈ വിഭാഗത്തെ പിണക്കുമെന്ന ഭയമുള്ളതിനാല്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വം അംഗീകരിക്കാനിടയില്ലെന്നാണയറിയുന്നത്. ഇതറിഞ്ഞുതന്നെയാണ് സമസ്ത നേതൃത്വവും മതനേതൃത്വവും ഈ പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശനിയാഴ്ച ആവശ്യപ്പെട്ടത്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് സ്വന്തം നിലപാട് വ്യക്തമാക്കേണ്ടിയും വരും.
ഇലക്കും മുള്ളിനും കേടില്ലാതെ ഒരു പ്രശ്‌നപരിഹാരമാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. ഞായറാഴ്ച നടക്കുന്ന നേതൃയോഗത്തില്‍ ഈ പരിഹാരം രൂപപ്പെട്ടില്ലെങ്കിലും പാര്‍ട്ടി ഒരു നിലപാട് പറയേണ്ടിവരും.

കുഞ്ഞാലിക്കുട്ടി ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ്




പി.കെ കുഞ്ഞാലിക്കുട്ടി സ്വന്തം ബ്ളോഗായ നിലപാട്.കോമില്‍ എഴുതിയ ' ഇതെന്റെ ചോരക്കു വേണ്ടിയുള്ള ദാഹം' എന്നകുറിപ്പിലെ ചില നിലപാടുകളോട് വിയോജിക്കാതിരിക്കാന്‍ കഴിയില്ല.

'ഞാനുമൊരു മനുഷ്യനാണ്. എനിക്ക് ഭാര്യയുണ്ട്. കുട്ടികളുണ്ട്.
എല്ലാവരെയുംപോലെ ഒരു മനുഷ്യനാണ് ഞാന്‍'

ഈ പരാമര്‍ശങ്ങള്‍ അംഗീകരിക്കന്‍ പ്രയാസമുണ്ട്. കാരണം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളും അധ്യക്ഷരായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രണ്ടാമത്തെ നേതാവാണ് താങ്കള്‍. ഒരുമതസംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ കൂടിയാണ് പാണക്കാട് തങ്ങള്‍മാര്‍. ആ പാര്‍ട്ടിയുടെ നേതാവിനെ കുറിച്ച് ഒരിക്കലും കേള്‍ക്കന്‍ പാടില്ലാത്ത ആരോപണങ്ങളാണ് താങ്കളെ കുറിച്ച് ഉയര്‍ന്നത്. ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതി എങ്ങിനെ കേസ് കൈകാര്യം ചെയ്താലും മലയാളികള്‍ താങ്കളെ നിരപരാധിയാണെന്ന് അംഗീകരിച്ചിട്ടില്ല. കുറ്റിപ്പുറത്തെ പരാജയം അതിന് തെളിവാണ്. അത് താങ്കളും അംഗീകരിക്കേണ്ടതുണ്ട്.
ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കുറ്റം ചെയ്താല്‍ അതൊരിക്കലും മുസ്ലിം ലീഗിന്റെ കുറ്റമാണെന്ന് ആരും പറയില്ല. എന്നാല്‍ താങ്കളെ പോലെ മുസലിംലീഗിന്റെ ഏറ്റവും ഉയര്‍ന്ന നേതാവിനെ കുറിച്ചാകുമ്പോള്‍ അത് മുസ്ലിം ലീഗിനെതിരെ തന്നെയാകും വ്യവഹരിക്കപ്പെടുക. ലീഗിന്റെ ഒരു സാദാ പ്രവര്‍ത്തകന്‍ മദ്യപാനിയെങ്കില്‍ അതാരും മുസ്ലിംലീഗിന്റെ തലയില്‍ കെട്ടിവെക്കാറില്ല. ഒരു നേതാവാകുമ്പോള്‍ അതിന് മുസ്ലിംലീഗും ഉത്തരം പറയേണ്ടിവരും.
താങ്കളുടെ പത്രസമ്മേളനവും വധഭീഷണി ആരോപണവും ലോകം വിശ്വസിച്ചു എന്ന് കരുതരുത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും താങ്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നത് താങ്കള്‍ പറഞ്ഞതെല്ലാം വിശ്വസിച്ചത് കൊണ്ടാണെന്നും കരുതരുത്. മുസ്ലിം ലീഗ് എന്നത് അവരുടെ വികാരമാണ്. ഇതെഴുതിയതിന്റെ പേരില്‍ വേണമെങ്കില്‍ എന്നെ തല്ലിക്കൊല്ലാന്‍ വരെ അവര്‍ തയാറായേക്കും. പഷെ അതവരുടെ വൈകാരികമായ ഒരു പ്രതികരണം മാത്രമാണ്.
റഊഫ് ബ്ളാക്ക്മെയില്‍ ചെയ്യുന്നു, രേഖകളെല്ലാം അയാളുണ്ടാക്കിയതാണ് തുടങ്ങിയ ന്യായീകരണങ്ങള്‍ അവസാനം ചെന്നെത്തുന്നത് താങ്കളിലേക്ക് തന്നെയാണ്. താങ്കള്‍ നിരപരാധിയായിരുന്നെങ്കില്‍ എന്തിന് ഈ രേഖകള്‍ സൃഷ്ടിച്ചു. താങ്കളറിയാതെയാണ് അവ സൃഷ്ടിച്ചതെങ്കില്‍ അത് നേരത്തെ പറയേണ്ടതായിരുന്നില്ലേ? ഒന്നരക്കൊല്ലമായി റഊഫുമായി തെറ്റിയെന്ന് പറയുന്ന താങ്കള്‍ എന്ത് കൊണ്ടാണ് ഇത് വരെ അക്കാര്യം മറച്ചുവെച്ചത്? താങ്കള്‍ നിരപരാധിയെങ്കില്‍ അത് ലോകത്തിനു മുമ്പില്‍ തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി താങ്കള്‍ക്ക് തന്നെയാണ്.


കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധ്യത


Wednesday, February 2, 2011




പി.കെ കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫില്‍ സമ്മര്‍ദം. മുസ്ലിംലീഗില്‍ ചിലനതോക്കള്‍ ഇതിന് അനുകൂലമാണ്. കഴിഞ്ഞ ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി തന്നെ അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റ് ഇത് അംഗീകരിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതോടെ യു.ഡി.എഫ് പ്രചരണനേതൃത്വത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി മാറി നില്‍ക്കാനാണ് സാധ്യത. അസംബ്ലിതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച യു.ഡി.എഫിന് ഓര്‍ക്കാപുറത്ത് കിട്ടിയ ആഘാതമാണ് പുതിയ വിവാദങ്ങള്‍. കുഞ്ഞാലിക്കുട്ടിയെ നേതൃത്വത്തില്‍ നിര്‍ത്തികൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇടത്മുന്നണി പ്രചരണം ഈ വിഷയത്തില്‍ കേന്ദ്രീകരിക്കും. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രചാരണത്തിന്റെ കേന്ദ്രവിഷയം മാറുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ഭയക്കുന്നത്. കെ.പി.സി.സി ഇതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെങ്കിലും താമസിയാതെ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിക്കും. ചിലപ്പോള്‍ എ.ഐ.സി.സി പ്രശ്നത്തില്‍ നേരിട്ടിടപെടാനും സാധ്യതയുണ്ട്.


2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

കുഞ്ഞാലിക്കുട്ടി ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ്






പി.കെ കുഞ്ഞാലിക്കുട്ടി സ്വന്തം ബ്ളോഗായ നിലപാട്.കോമില്‍ എഴുതിയ
 ' ഇതെന്റെ ചോരക്കു വേണ്ടിയുള്ള ദാഹം' എന്നകുറിപ്പിലെ ചില നിലപാടുകളോട് 
വിയോജിക്കാതിരിക്കാന്‍ കഴിയില്ല.

'ഞാനുമൊരു മനുഷ്യനാണ്. എനിക്ക് ഭാര്യയുണ്ട്. കുട്ടികളുണ്ട്.
എല്ലാവരെയുംപോലെ ഒരു മനുഷ്യനാണ് ഞാന്‍'

ഈ പരാമര്‍ശങ്ങള്‍ അംഗീകരിക്കന്‍ പ്രയാസമുണ്ട്. കാരണം, പാണക്കാട് 
മുഹമ്മദലി ശിഹാബ് തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളും 
അധ്യക്ഷരായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രണ്ടാമത്തെ നേതാവാണ് താങ്കള്‍.
 ഒരുമതസംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ കൂടിയാണ് പാണക്കാട് തങ്ങള്‍മാര്‍. 
ആ പാര്‍ട്ടിയുടെ നേതാവിനെ കുറിച്ച് ഒരിക്കലും കേള്‍ക്കന്‍ പാടില്ലാത്ത
 ആരോപണങ്ങളാണ് താങ്കളെ കുറിച്ച് ഉയര്‍ന്നത്. ഈ ആരോപണങ്ങള്‍ 
പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
 കോടതി എങ്ങിനെ കേസ് കൈകാര്യം ചെയ്താലും മലയാളികള്‍ താങ്കളെ 
നിരപരാധിയാണെന്ന് അംഗീകരിച്ചിട്ടില്ല. കുറ്റിപ്പുറത്തെ പരാജയം അതിന് 
തെളിവാണ്. അത് താങ്കളും അംഗീകരിക്കേണ്ടതുണ്ട്.
ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കുറ്റം ചെയ്താല്‍ അതൊരിക്കലും മുസ്ലിം ലീഗിന്റെ 
കുറ്റമാണെന്ന് ആരും പറയില്ല. എന്നാല്‍ താങ്കളെ പോലെ മുസലിംലീഗിന്റെ ഏറ്റവും 
ഉയര്‍ന്ന നേതാവിനെ കുറിച്ചാകുമ്പോള്‍ അത് മുസ്ലിം ലീഗിനെതിരെ തന്നെയാകും 
വ്യവഹരിക്കപ്പെടുക. ലീഗിന്റെ ഒരു സാദാ പ്രവര്‍ത്തകന്‍ മദ്യപാനിയെങ്കില്‍ അതാരും
 മുസ്ലിംലീഗിന്റെ തലയില്‍ കെട്ടിവെക്കാറില്ല. ഒരു നേതാവാകുമ്പോള്‍ അതിന്
 മുസ്ലിംലീഗും ഉത്തരം പറയേണ്ടിവരും.
താങ്കളുടെ പത്രസമ്മേളനവും വധഭീഷണി ആരോപണവും ലോകം വിശ്വസിച്ചു 
എന്ന് കരുതരുത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും താങ്കള്‍ക്ക് പിന്തുണ 
പ്രഖ്യാപിച്ചു എന്നത് താങ്കള്‍ പറഞ്ഞതെല്ലാം വിശ്വസിച്ചത് കൊണ്ടാണെന്നും
 കരുതരുത്. മുസ്ലിം ലീഗ് എന്നത് അവരുടെ വികാരമാണ്. ഇതെഴുതിയതിന്റെ
 പേരില്‍ വേണമെങ്കില്‍ എന്നെ തല്ലിക്കൊല്ലാന്‍ വരെ അവര്‍ തയാറായേക്കും.
 പഷെ അതവരുടെ വൈകാരികമായ ഒരു പ്രതികരണം മാത്രമാണ്.
റഊഫ് ബ്ളാക്ക്മെയില്‍ ചെയ്യുന്നു, രേഖകളെല്ലാം അയാളുണ്ടാക്കിയതാണ് തുടങ്ങിയ 
ന്യായീകരണങ്ങള്‍ അവസാനം ചെന്നെത്തുന്നത് താങ്കളിലേക്ക് തന്നെയാണ്. താങ്കള്‍ നിരപരാധിയായിരുന്നെങ്കില്‍ എന്തിന് ഈ രേഖകള്‍ സൃഷ്ടിച്ചു. താങ്കളറിയാതെയാണ് 
അവ സൃഷ്ടിച്ചതെങ്കില്‍ അത് നേരത്തെ പറയേണ്ടതായിരുന്നില്ലേ? ഒന്നരക്കൊല്ലമായി
 റഊഫുമായി തെറ്റിയെന്ന് പറയുന്ന താങ്കള്‍ എന്ത് കൊണ്ടാണ് ഇത് വരെ അക്കാര്യം
 മറച്ചുവെച്ചത്? താങ്കള്‍ നിരപരാധിയെങ്കില്‍ അത് ലോകത്തിനു മുമ്പില്‍ തെളിയിക്കേണ്ട
 ഉത്തരവാദിത്തം ഇനി താങ്കള്‍ക്ക് തന്നെയാണ്.

Wednesday, February 2, 2011


കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധ്യത




പി.കെ കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫില്‍ 
സമ്മര്‍ദം. മുസ്ലിംലീഗില്‍ ചിലനതോക്കള്‍ ഇതിന് അനുകൂലമാണ്. കഴിഞ്ഞ ലീഗ് 
സെക്രട്ടറിയേറ്റ് യോഗത്തില്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി 
തന്നെ അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റ് ഇത് അംഗീകരിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതോടെ യു.ഡി.എഫ് പ്രചരണനേതൃത്വത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി 
മാറി നില്‍ക്കാനാണ് സാധ്യത. അസംബ്ലിതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച 
യു.ഡി.എഫിന് ഓര്‍ക്കാപുറത്ത് കിട്ടിയ ആഘാതമാണ് പുതിയ വിവാദങ്ങള്‍.
 കുഞ്ഞാലിക്കുട്ടിയെ നേതൃത്വത്തില്‍ നിര്‍ത്തികൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍
 ഇടത്മുന്നണി പ്രചരണം ഈ വിഷയത്തില്‍ കേന്ദ്രീകരിക്കും. കഴിഞ്ഞ അസംബ്ളി 
തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രചാരണത്തിന്റെ 
കേന്ദ്രവിഷയം മാറുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ഭയക്കുന്നത്. കെ.പി.സി.സി
 ഇതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെങ്കിലും താമസിയാതെ ഇക്കാര്യം
 ലീഗ് നേതൃത്വത്തെ അറിയിക്കും. ചിലപ്പോള്‍ എ.ഐ.സി.സി പ്രശ്നത്തില്‍ 
നേരിട്ടിടപെടാനും സാധ്യതയുണ്ട്.


ഇന്ത്യാവിഷനെ ഞെക്കി കൊല്ലാന്‍ നീക്കം




.ഇന്ത്യാവിഷനെ ഞെക്കി കൊല്ലാന്‍ മുസ്ലിം ലീഗ് നീക്കം.
ഇന്ത്യാവിഷന്റെ ഷെയറുകളില്‍ നല്ലൊരു ഭാഗം കയ്യിലുള്ള
കെ.എം.സി.സി യെ ഉപയോഗിച്ച്
ചാനലിനെ ലീഗ് വല്‍ക്കരിക്കുകയോ
ഇല്ലെങ്കില്‍ മുത്തൂറ്റ് അടക്കമുള്ള ഗ്രൂപ്പുകളിലേതിനെങ്കിലും
കെ.എം.സി.സി ഷെയറുകള്‍ സമാഹരിച്ച്
കൈമാറുകയോ ആണ് നീക്കം. ഇന്ന് കോഴിക്കോട് സമാപിച്ച
കെ.എം.സി.സി യോഗം ഇത് സംബന്ധിച്ച്
തീരുമാനമെടുത്തതായാണ് വിവരം.

Tuesday, February 1, 2011


മുനീറിന്റെ രാജിസന്നദ്ധത നേതൃത്വം സ്വീകരിക്കില്ല



ഡോ. എം.കെ മുനീറിന്റെ രാജിസന്നദ്ധത ലീഗ് നേതൃത്വം സ്വീകരിക്കാനിടയില്ല. മുനീര്‍ 
ഇന്ത്യാ വിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്നാണ്
 ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടത്. 
എന്നാല്‍ മുനീര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവെക്കാനാണ് തയാറായത്. എം.എസ്.എഫ് 
സംസ്ഥാന കമ്മിറ്റിയുടേതടക്കം വന്ന പ്രസ്താനവനകളും പ്രതിഷേധങ്ങളും
 തനിക്കെതിരെ ചന്ദ്രിക ദിനപത്രത്തില്‍ വന്ന വാര്‍ത്തയുമാണ് മുനീറിനെ 
പ്രകോപിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍
 സൃഷ്ടിച്ച അങ്കലാപ്പിനിടയില്‍ മുനീറിന്റെ രാജി കൂടി വന്നാല്‍ അത് പാര്‍ട്ടിയെ 
പ്രതിരോധത്തിലാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ കേന്ദ്രവിഷയം
 അതായി മാറുമെന്നും ലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍ക്കറിയാം. 
ഇന്നലെ പിതാവിന്റെ ഖബറിടത്തില്‍ പോയി പ്രാര്‍ഥിച്ച് നേരെ പാണക്കാട്ടേക്ക് 
രാജിക്കത്തുമായി എത്തിയ മുനീറിനെ ചില നേതാക്കള്‍ ഇടപെട്ട് യാത്രക്കിടയില്‍
 തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള
 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം മുനീര്‍
 അറിയിച്ചിട്ടുണ്ട്. ഇനി മുനീറിനെതിരെയുള്ള അനാവശ്യ പ്രതിഷേധങ്ങള്‍ക്ക്
 നേതൃത്വം തന്നെ തടയിടുമെന്നാണ് കരുതുന്നത്.



കുഞ്ഞാലിക്കുട്ടിയുടെ ഒരു വാദം കൂടി പൊളിയുന്നു




കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു വാദം കൂടി പൊളിഞ്ഞു. നേരത്തെ ബന്ധുവായ 
റഊഫിന്റെ ബ്ലാക്ക്മെയിലിംഗിന് കീഴടങ്ങി തനിക്ക് വഴിവിട്ട് ചിലതെല്ലാം
 ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത
 ദിവസം തന്നെ അദ്ദേഹം അത് തിരുത്തി. റഊഫിന് മമ്പാട് റബ്ബര്‍ ഫാക്ടറി
 കത്തിച്ചതില്‍ പങ്കുള്ളതായി സിബിമാത്യൂസിന്റെ റിപ്പേര്‍ട്ടിലുണ്ടെന്നായിരുന്നു
 മറ്റൊരു വാദം. സിബി മാത്യൂസ് തന്നെ ഇപ്പോള്‍ ഇതാ ഈ ആരോപണം
 നിഷേധിച്ചിരിക്കുന്നു.

മമ്പാട് ടാണയിലെ ലാറ്റക്‌സ് ഫാക്ടറി തീപിടിത്തവുമായി 
ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കെ.എ. റഊഫ് 
കുറ്റക്കാരനാണെന്ന പരാമര്‍ശമില്ലെന്ന് മുന്‍ ഇന്റലിജന്‍സ്
 എ.ഡി.ജി.പി സിബിമാത്യു. മമ്പാട്ടെ ഫാക്ടറികളില്‍നിന്നുള്ള
 അസംസ്‌കൃത വസ്തുക്കള്‍ റഊഫ് വാങ്ങിയിരുന്നതായാണ് 
റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
റഊഫിന് തീപിടിത്തത്തില്‍ ബന്ധമുണ്ടെന്ന ലീഗ് 
ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
ഫാക്ടറികളിലെ ബൈ പ്രൊഡക്ട് റഊഫ് വാങ്ങിയിരുന്നു.
 ഇക്കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുക മാത്രമാണുണ്ടായത്.




ഇന്ത്യവിഷന്‍ സമ്മര്‍ദത്തിന് വഴങ്ങി. സത്യങ്ങള്‍ മൂടപ്പെട്ടു









മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ല








മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ല

ഐസ്ക്രീം കേസില്‍ രഹസ്യ രേഖകള്‍ പുറത്തുവരുന്നത് തടയാനുള്ള മുസ്ലിം ലീഗ്
 നേതാക്കളുടെ സമ്മര്‍ദ്ദതന്ത്രം ഒന്നാം ഘട്ടം വിജയിച്ചു. ജുഡീഷ്യറിയുമായി
 ബന്ധപ്പെട്ട ചില രേഖകള്‍ ഒഴിച്ച് മറ്റൊന്നും പുറത്ത് വിടേണ്ടതില്ലെന്നും 
മറ്റ് രേഖകള്‍ സര്‍ക്കാരിന് കൈമാറുമെന്നുമുള്ള ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍
 ബോര്‍ഡ് തീരുമാനം ഇതിന്റെ തെളിവാണ്. ചാനല്‍ ചെയര്‍മാന്‍ 
ഡോ.എം.കെ മുനീറിനെ മുന്നില്‍ നിര്‍ത്തി നടത്തിയ വിലപേശലില്‍
 മൂടിവെക്കപ്പെട്ടത് സത്യങ്ങളാണ്. അതിഗുരുതരമായ സത്യങ്ങള്‍.
 മാധ്യമ ധാര്‍മികതയുടെ പേര് പറഞ്ഞ് സത്യങ്ങള്‍ മൂടിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് 
അവകാശമുണ്ടോ എന്നകാര്യം ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് 
ചര്‍ച്ച ചെയ്തോ എന്നറിയില്ല. മുനീര്‍ കാണിച്ച ആര്‍ജവം പോലും 
എഡിറ്റോറിയല്‍ ബോര്‍ഡ് കാണിച്ചില്ല എന്ന വിമര്‍ശനത്തിന് 
നാളെ ഇടവരുത്തുന്നതാണ് ഈ തീരുമാനം.
രേഖകള്‍ ചാനല്‍ അധികാരികള്‍ ഇന്ന് സര്‍ക്കാരിനോ പൊലീസ് ഉന്നതര്‍ക്കോ
 കൈമാറും. ആരേഖകള്‍ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.
 ഏതായാലും കേരളമനസ്സാക്ഷിയെയും രാഷ്ിടീയ കേരളത്തെയും
 ഞെട്ടിക്കുന്ന സത്യങ്ങളാണ് ആ രേഖകളില്‍. ഒരുപക്ഷെ അതിനി
 ഒരിക്കലും വെളിച്ചം കണ്ടില്ലെന്ന് വരും. ജനാധിപത്യതിന്റെ 
നെടും തൂണുകളായ ഭരണകൂടം. ജുഡീഷ്യറി, പൊലീസ്, മാധ്യമങ്ങള്‍
 എന്നിവയെ മുന്‍പെന്ന പോലെ വീണ്ടും കുഞ്ഞാലിക്കുട്ടിമാരും റഊഫുമാരും
 വിലക്കെടുത്തില്ലെങ്കില്‍ പൂഴ്ത്തപ്പെട്ട സത്യങ്ങള്‍ ഇനിയും പുറത്ത് വരും.
 അത് ചാനലുകളിലൂടെയൊ യുട്യൂബ് പോലുള്ള മീഡിയകളിലൂടെയോ
 ഒക്കെ സംഭവിക്കാം. ഒരിക്കലും ഒന്നും സംഭവിച്ചില്ലെന്നും വരാം.
 എന്നാല്‍ മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ല 
എന്ന ചരിത്രവും നമുക്ക് മുന്നിലുണ്ട്. അതാണ് നക്സലൈറ്റ് നേതാവ്
 വര്‍ഗീസിന്റെ കൊലപാതകം നമുക്ക് തരുന്ന പാഠം.


ചാനല്‍ വെളിപ്പെടുത്തല്‍: മുനീറിന്റെ ഭാവി!



കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകള്‍. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍
 ഡോ. എം.കെ മുനീര്‍ ഇനി എന്ത് ചെയ്യും. ഇന്ന് മുസ്ലിം ലീഗിന്റെ അടിയന്തിര
 സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. യോഗത്തില്‍
 മുനീറിനോട് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാനിടയുണ്ട്.
 എന്നാല്‍ മുനീര്‍ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. 
മുസ്ലിം ലീഗ് നേതൃസ്ഥാനമോ ചാനല്‍ ചെയര്‍മാന്‍ സ്ഥാനമോ
 ഏതായിരക്കും അദ്ദേഹം രാജിവെക്കാന്‍ തയാറാകുക എന്ന് കേരളം ഉറ്റുനോക്കുന്നു.
 ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് കാരണം മുനീറോ ഇന്ത്യവിഷന്‍ ചാനലോ അല്ല
. കുഞ്ഞാലിക്കുട്ടിയും റഊഫും തമ്മിലുള്ള ശത്രുതയുടെ ഭാഗമാണ്.
 ഇതില്‍ മുനീറിനെ ക്രൂശിക്കാനുള്ള നീക്കം വിജയിക്കുമോ എന്ന കണ്ടറിയണം.
 ഇന്നുതന്നെയോ വരും ദിവസങ്ങളിലോ ഇതില്‍ മുനീറിനും മുസ്ലിം ലീഗി
നും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടിവരും.




കോഴിയെ കുറുക്കന്റെ കൂട്ടിലെത്തിച്ചു കൊടുക്കണം















'ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ കയ്യില്‍ വല്ല 
രേഖകളുമുണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പിക്കണമെന്ന് ആഭ്യന്തര മന്ത്രി
 കോടിയേരി ബാലകൃഷ്ണന്‍ ആവ്യപ്പെട്ടു.'
കോഴിയെ കുറുക്കന്റെ കൂട്ടിലെത്തിച്ചു കൊടുക്കണമെന്ന് സാരം.
ചിരിക്കുകയല്ലാതെ നാം മനുഷ്യര്‍ എന്ത് ചെയ്യും!
ജനാധിപത്യത്തിന്റെ നെടും തൂണുകളെ കുഞ്ഞാലിക്കുട്ടിയും റഊഫും ചേര്‍ന്ന്
 വിലയ്ക്ക് വാങ്ങിയതിന്റെ കഥകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ഇതിന്
 രാജാവിനെക്കാള്‍ രാജഭക്തി കാണിച്ച പൊലീസിന്റെ കയ്യില്‍ രേഖകള്‍ എത്തിച്ചു
 കൊടുക്കാന്‍ മാത്രം
 വിഡ്ഡികളാണോ മാധ്യമ പ്രവര്‍ത്തകര്‍. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരെ
 കയ്യില്‍ ആമം വെച്ച് റോട്ടിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ച് വോട്ട് വാങ്ങി
 അധികാരത്തിലെത്തിയ മുഖ്യമന്ത്രിയുടെ കയ്യില്‍ കിട്ടിയ രേഖകള്‍ തന്നെയാണ്
 മാധ്യമ പ്രവര്‍ത്തകരുടെ കയ്യിലുമുള്ളത്. മുഖ്യമന്ത്രി അതങ്ങ് പൊലീസിനെ
 ഏല്‍പിച്ചാല്‍ പോരേ, സര്‍. നാലരക്കൊല്ലം ഭരിച്ചിട്ടും ആഭ്യന്തരമന്ത്രിക്ക് 
നമ്മുടെ പൊലീസിനെ മനസിലായില്ലെന്ന്



Saturday, January 29, 2011


ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം

 രാജിവെക്കാന്‍മുനീറില്‍ വീണ്ടും സമ്മര്‍ദം

മലപ്പുറം: ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം 
രാജിവെക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി 
ഡോ. എം.കെ മുനീറില്‍ വീണ്ടും ശക്തമായ സമ്മര്‍ദം.
 പി.കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍
 വരുന്നത് തടയാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു.
 ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയില്‍ നടന്ന ഇടപെടലുകളെ കുറിച്ച് ഇന്ത്യാവിഷന്‍ ഒളികാമറ ഓപറേഷനിലൂടെ ചില രഹസ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പുറത്തുവിട്ടാല്‍ അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന കാരണം പറഞ്ഞാണ് രാജിവെക്കാന്‍ 
പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുനീറിനോട്
 ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ചെയര്‍മാനായ 
ചാനലിലൂടെ ഇങ്ങനെ ഒരു വെളിപ്പെടുത്തലുണ്ടായാല്‍ അണികളോട് പറഞ്ഞുനില്‍ക്കാന്‍ പ്രയാസമാകും എന്നതാണ് കാരണം.
 മറ്റു ചാനലുകള്‍ പുറത്തു വിട്ടതിനു ശേഷം മാത്രമേ ഈ
 രഹസ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തു വിടാവൂ എന്ന നിര്‍ദേശവും
 നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് പരിഗണിക്കാതെ ഇന്ത്യാവിഷന്‍
 ഐസ്‌ക്രീം കേസിലെ മൊഴിമാറ്റത്തിന്റെ രേഖകള്‍ ഇന്നലെ
 വൈകീട്ട് പുറത്തുവിട്ടു. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന്
 പാര്‍ട്ടി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍ അദ്ദേഹം പാര്‍ട്ടിക്ക് വഴങ്ങിയില്ല.
 ഇപ്പോഴും വഴങ്ങാനിടയില്ലെന്നാണ് സൂചന.


വിലക്ക് വാങ്ങാം ജുഡീഷ്യറ ിയെ



പി.കെ കുഞ്ഞാലിക്കുട്ടിയും റൌഫും ഒറ്റക്കെട്ടായി ഇന്ത്യന്‍ ജുഡീഷ്യറിയെയും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും വിലക്കുവാങ്ങിയതിന്റെ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇരകളെ പണം കൊടുത്ത് നിശബ്ദരാക്കുന്നതിന്റെ നാള്‍വഴികളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. നൂറായിരം വകുപ്പുകളനുസരിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ വേണ്ട വെളിപ്പെടുത്തലുകള്‍ നടത്തിക്കഴിഞ്ഞു. എന്നിട്ടും ആരും നിയമപരമായ
നടപടികളിലേക്ക് നീങ്ങുന്നില്ല.
'കുഞ്ഞാലിക്കുട്ടിയുടെ കുറ്റബോധം പെണ്‍കുട്ടികളെ പല കാര്യങ്ങള്‍ക്ക് വിനിയോഗിച്ചതിനാണോ പാകിസ്താനില്‍ നിന്ന് കൊണ്ടുവന്ന കള്ളനോട്ട് കൈകാര്യം ചെയ്തതിനാണോ എന്ന് വ്യക്തമാക്കണം

എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാക്കിസ്ഥാന്‍ കള്ളനോട്ട് സംഭവത്തില്‍ ഇവര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത്വെളിപ്പെടുത്തിയവരെയും അതിലെ കക്ഷികളെയും ഉടനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്വേണ്ടത്. മുഖ്യമന്ത്രിയെ പോലൊരാള്‍ രാഷ്ട്രീയ തമാശ നിര്‍ത്തി വിഷയം ഗൌരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.






'കുഞ്ഞാലിക്കുട്ടിയുടെ കുറ്റബോധം പെണ്‍കുട്ടികളെ പല കാര്യങ്ങള്‍ക്ക് വിനിയോഗിച്ചതിനാണോ പാകിസ്താനില്‍ നിന്ന് കൊണ്ടുവന്ന കള്ളനോട്ട് കൈകാര്യം ചെയ്തതിനാണോ എന്ന് വ്യക്തമാക്കണം.

കുഞ്ഞാലിക്കുട്ടി വീണ്ടും വിവാദത്തിലേക്ക്


കുഞ്ഞാലിക്കുട്ടി വീണ്ടും വിവാദത്തിലേക്ക്















വധഭീഷണിയെന്ന് കുഞ്ഞാലിക്കുട്ടി.
പിറകില്‍ ബന്ധു റഊഫ്.

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും വിവാദത്തിലേക്ക്. ഐസ്ക്രീം പാര്‍ലര്‍ കേസ് അടക്കമുള്ള സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്. ഒരുചാനലില്‍ താമസിയാതെ ചില വെളിപ്പെടുത്തലുകളുണ്ടാകും. കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങള്‍ പലതും അറിയാമായിരുന്ന ഒരു ഡ്രൈവറുടെ വെളിപ്പെടുത്തലുകള്‍ ഒളികാമറിയില്‍ പകര്‍ത്തിയതായി സൂചനയുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റഊഫ് വാര്‍ത്താ സമ്മേളനവും നടത്തുന്നുണ്ട്. തനിക്ക് വധഭീഷണി ഉള്ളതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ വെളിപ്പെടുത്തി. ഗോവ, മംഗലാപുരം തുടങ്ങിയ സഥലങ്ങളില്‍ നിന്ന് ലീഗ് ഹൌസിലേക്കും മറ്റും വധഭഷണി ഉണ്ടാകുന്നുണ്ട്. യോഗസ്ഥലങ്ങളില്‍ സംശയകരമായ ചിലരുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തനിക്കെതിരെ വ്യാജ സിഡി ഉണ്ടാക്കാന്‍ നടന്ന ശ്രമത്തിന് പിറകില്‍ റഊഫ് ആണെന്ന് വിവരം കിട്ടിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് റഊഫ്. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ കേസ് വിവാദമായപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്ന റഊഫിനെതിരെ, ബ്ളാക്ക്മെയില്‍ അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കുറച്ച് മുമ്പ് റഊഫ് ഗുജറാത്തിലെ ഭൂമിതട്ടിപ്പ് കേസിലും ഒരു കള്ളനോട്ട് കേസിലും പ്രതിയായി കേസില്‍ കുടുങ്ങി. ഇതേതുടര്‍ന്നുണ്ടായ സംഭവങ്ങളാകാം ഇരുവരുടെയും പിണക്കത്തിലും ബ്ളാക്ക് മെയിലിങ്ങിലുമെത്തിയതെന്ന് കരുതുന്നു. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ റഊഫ് ചില മീഡിയകള്‍ക്ക് കൈമാറിയതായും സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ വൈകാതെ അത്തരം രഹസ്യങ്ങള്‍ പുറത്ത് വരാനുള്ള സാധ്യത ഉണ്ട്.

Tuesday, January 25, 2011

പ്രകോപനം ഒളികാമറ അഭിമുഖം


പ്രകോപനം ഒളികാമറ അഭിമുഖം




മലപ്പുറം: തനിക്കെതിരെ ബന്ധുവായ റഊഫ് ചില രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചതാണ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, റഊഫിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ഉണ്ടായ പ്രകോപനമെന്ന് സൂചന. റഊഫ് ഇക്കാര്യം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഡ്രൈവറെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഒളികാമറയില്‍ കുടുക്കിയതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണമായത്. മലപ്പുറത്തെ ഒരു ലോഡ്ജില്‍വെച്ച് ഒളികാമറ ഉപയോഗിച്ച് നടത്തിയ രഹസ്യ അഭിമുഖശ്രമം പുറത്തായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ അഭിമുഖത്തിനിടെ ഒളികാമറ ഉപയോഗിക്കുന്ന വിവരം ഡ്രൈവര്‍ തിരിച്ചറിയുകയുമുണ്ടായി. തുടര്‍ന്ന് തന്നെ മുറിയിലടച്ചിട്ടുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഈ സംഭവമാണ് പ്രകോപിപ്പിച്ചത് എന്നാണ് കരുതുന്നത്. മൂന്ന് മാധ്യമങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടിക്കെതിരായ രേഖകള്‍ കൈമാറിയതായി റഊഫ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഈ ഒളികാമറ വാര്‍ത്ത വരാതിരിക്കാന്‍ ചാനല്‍ മേധാവികളില്‍ കാര്യമായ സമ്മര്‍ദം നടന്നിട്ടുണ്ട്. ഇതുവരെ ഈ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മറ്റു മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിടുമോ എന്ന ആശങ്ക കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കുണ്ട്. റഊഫ് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന കുഞ്ഞാലിക്കുട്ടിയുടെ ആരോപണം ശരിവെക്കുന്ന വിവരങ്ങളാണ് ഇന്നലെ റഊഫിന്റെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമായത്. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ തന്റെ കൈയിലുണ്ടെന്നും ഈ രേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. മമ്പാട് റബര്‍ ഫാക്ടറികള്‍ക്ക് തീയിട്ട കേസില്‍ റഊഫിന് പങ്കുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കുഞ്ഞാലിക്കുട്ടി ആരോപിച്ചതും റഊഫിനെ പ്രതിരോധിക്കാന്‍ ഉദ്ദേശിച്ചാണെന്ന് വേണം കരുതാന്‍.