2011, ജൂൺ 4, ശനിയാഴ്‌ച

നെരൂദയുടെ മരണത്തില്‍ ദുരൂഹത: അന്വേഷിക്കാന്‍ ഉത്തരവ്സാന്റിയാഗോ: വിഖ്യാത ലാറ്റിനമേരിക്കന്‍ കവിയും നൊബേല്‍ പുരസ്‌കാര ജേതാവുമായ പാബ്ലോ നെരൂദയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ചിലിയിലെ ഒരു ജഡ്ജി ഇതു സംബധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു. 1973 ല്‍ അഗസ്‌റ്റോ പിനോഷെയുടെ പട്ടാളം നെരൂദയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചിരുന്നുവെന്ന അദ്ദേഹത്തിന്റെ ഡ്രൈവറുടെ മൊഴിയെ തുടര്‍ന്നാണ് അന്വേഷണം.  മുന്‍ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയുടെ അടുത്ത സുഹൃത്തായിരുന്ന നെരൂദ പിനോഷെയുടെ പട്ടാളത്തിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 73 ല്‍ പിനോഷെ അധികാരമേറ്റടുത്ത് 12 ദിവസം കഴിഞ്ഞാണ് നെരൂദ മരിക്കുന്നത്. അര്‍ബുദമാണ്  അന്ന്  നെരൂദയുടെ കുടുംബം  മരണകാരണമായി പറഞ്ഞിരുന്നത്.
സൈനിക കലാപ വേളയില്‍ മരിച്ച അലന്‍ഡെയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഈയടുത്ത് പുറത്തെടുത്ത്് പരിശോധിച്ചിരുന്നു.

Chhattisgarh environmentalist chained to hospital bed


Chhattisgarh environmentalist chained to hospital bed

File Photo
Ramesh Aggarwal

 
A noted environmentalist of Chhattisgarh's industrial town Raigarh has been paying heavily for blowing whistle against Jindal Steel and Power Ltd (JSPL).
 
Environmentalist Ramesh Agarwal was chained to a hospital bed after he was picked up by police for campaigning against an upcoming power project, his family alleged Thursday.
 
 
Police had arrested Ramesh Agrawal late last month on a complaint filed by Jindal Steel and Power Ltd (JSPL), which has a steel plant in Raigarh town and is building a 2,400 MW thermal plant at Tamnar in Raigarh district.
 
 
Agrawal's family members claim that JSPL has been targeting him since last year when the environment ministry cancelled terms of reference (ToR) to the Tamnar project on a complaint by Agrawal.
 
 
Raman Agrawal, eldest son of the environmentalist, told reporters that some 40 policemen stormed into his house on the morning of May 28 in connection with an old police complaint and put him in jail.
 
 
"My father has blood pressure and other serious health problems and he was brought to district hospital today after his health condition deteriorated due to harassment by police. He was chained in his bed at the district hospital. He is actually paying for raising environment-related issues against companies such as JSPL," Raman said.
 
 
Raigarh police chief Rahul Sharma said: "I heard that Agrawal has been handcuffed and chained to a hospital bed when he was brought there by jail authorities. I am looking into the matter seriously."
 

Adding up the statement Sharma said thathandcuffing him was a mistake because Agrawal is not a hard-core criminal he has given instructions that he should not be handcuffed. "I have ordered an inquiry and we will take strict action against the culprits. 
 
Sources say that JSPL was gunning for Agrawal for years for his consistent campaign on environmental pollution in Raigarh.
 
samaylive.com

2011, ജൂൺ 3, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ 20 സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസും കീടനാശിനി ലോബിയും 
ഒത്തുകളിക്കുന്നു. 
ഇവരുടെ ഗൂഢാലോചനയുടെ 
പൂര്‍ണ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.
_____________________________________________എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ 20 സംസ്ഥാനങ്ങള്‍
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന കേരളത്തിന്റെ ശക്തമായ ആവശ്യത്തിന് തിരിച്ചടി. വിഷയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 21 സംസ്ഥാനങ്ങളില്‍ കേരളമൊഴികെയുള്ള 20 സംസ്ഥാനങ്ങളും എന്‍ഫോസള്‍ഫാന്‍ അനുകൂല നിലപാട് വ്യക്തമാക്കിയതാണ് തിരിച്ചടിയായത്. നേരത്തെ നിരോധനം ആവശ്യപ്പെട്ട കര്‍ണാടക, ഒറീസ, മധ്യപ്രദേശ് സംസ്ഥാനങ്ങളും ചുവടു മാറ്റി.
ഏറ്റവും ചെലവു കുറഞ്ഞതും ഉപദ്രവകരമല്ലാത്തതുമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍ എന്ന് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങള്‍ കൃഷിമന്ത്രാലയത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിവിധ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.
അതേസമയം, കാസര്‍കോട്ടെ ജനങ്ങളുടെ ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഫോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളം ശക്തിയായി ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം സംബന്ധിച്ച പഠനം കഴിയുന്നത് വരെ താല്‍ക്കാലികമായി നിരോധിച്ചു കൂടെ എന്ന് സുപ്രീംകോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കൃഷി മന്ത്രാലയം ഇന്ന് യോഗം വിളിച്ചിരുന്നത്.2011, ജൂൺ 2, വ്യാഴാഴ്‌ച

ഈ പാര്‍ട്ടിയെ ആര് നിരോധിക്കും?


ജീപ്പ് ഡ്രൈവറെ വിവാഹം കഴിച്ചു; വനിതാ പഞ്ചായത്ത് 

പ്രസിഡന്റ് രാജിവെക്കണമെന്ന് സി.പി.എം

കൊട്ടാരക്കര: പഞ്ചായത്തോഫിസിലെ ജീപ്പ് ഡ്രൈവറെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വനിതാ പഞ്ചായത്ത് പ്രസിഡന്റിനോട് തല്‍സ്ഥാനം രാജിവെക്കാന്‍ സി.പി.എം ആവശ്യപ്പെട്ടു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോളോടാണ് സി.പി.എം കൊട്ടാരക്കര ഏരിയാ കമ്മിറ്റി രാജി ആവശ്യപ്പെട്ടത്. വ്യാഴാഴ്ച  മിനിമോള്‍ രാജിവെച്ചേക്കും. താല്‍ക്കാലിക ജീവനക്കാരായ ജീപ്പ് ഡ്രൈവറുമായി ഒരാഴ്ച മുമ്പായിരുന്നു പ്രസിഡന്റിന്റെ രഹസ്യവിവാഹം. വിവാഹത്തിന് പാര്‍ട്ടി എതിരായിരുന്നു. ഇത് വകവെക്കാതെ മുന്നോട്ടുപോയതിനെതുടര്‍ന്നാണ് നടപടി.

2011, മേയ് 29, ഞായറാഴ്‌ച

ജയില്‍ പുളളികള്‍ ഡോക്ടറെ തല്ലിക്കൊന്നുജയില്‍ പുളളികള്‍ ഡോക്ടറെ തല്ലിക്കൊന്നു
ന്യൂദല്‍ഹി: ബീഹാറില്‍ ജയില്‍ പുളളികള്‍ ഡോക്ടറെ തല്ലിക്കൊന്നു. വ്യാജ രേഖ നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് ഗോപാല്‍ഗഞ്ച് ജയിലിലെ ഡോക്ടര്‍ ബി.ഡി സിങിനെ ജയില്‍ പുളളികള്‍ ധാരുണമായി വധിച്ചത്.
ഒരാള്‍ക്ക് രോഗമുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ വിളിപ്പിച്ച ശേഷം മറ്റ് ജയില്‍പുളളികള്‍ ചേര്‍ന്ന് കോവണിപ്പടിയില്‍ നിന്നും താഴെക്ക് തളളിയിട്ട് അടിമുടി മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പെ ഡോക്ടര്‍ മരിച്ചിരുന്നു.
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച രാജന്‍ യാദവിനും മറ്റു രണ്ടു പേര്‍ക്കും വ്യാജ മെഡിക്കല്‍ രേഖ നല്‍കാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ജയിലിലേക്ക് മാറ്റുന്നത് തടയാനാണ് വ്യാജ രേഖക്ക് ആവശ്യപ്പെട്ടത്.
ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ സംഭവത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഗോപാല്‍ഗഞ്ചിലെ ഡോക്ടര്‍മാര്‍ സമരത്തിനാഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികള്‍ ജയില്‍ പുളളികളായതിനാല്‍ അറസ്റ്റിന്റെ ആവശ്യമില്ലെന്നും ഇവര്‍ക്കെതിരെ ഉടന്‍ വിചാരണ നടപടികള്‍ നടത്തുമെന്നും ആഭ്യന്തരമന്ത്രി ആമിര്‍ സുഭാനി അറിയിച്ചു.