2011, ജൂൺ 3, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ 20 സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസും കീടനാശിനി ലോബിയും 
ഒത്തുകളിക്കുന്നു. 
ഇവരുടെ ഗൂഢാലോചനയുടെ 
പൂര്‍ണ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.
_____________________________________________



എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ 20 സംസ്ഥാനങ്ങള്‍
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന കേരളത്തിന്റെ ശക്തമായ ആവശ്യത്തിന് തിരിച്ചടി. വിഷയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 21 സംസ്ഥാനങ്ങളില്‍ കേരളമൊഴികെയുള്ള 20 സംസ്ഥാനങ്ങളും എന്‍ഫോസള്‍ഫാന്‍ അനുകൂല നിലപാട് വ്യക്തമാക്കിയതാണ് തിരിച്ചടിയായത്. നേരത്തെ നിരോധനം ആവശ്യപ്പെട്ട കര്‍ണാടക, ഒറീസ, മധ്യപ്രദേശ് സംസ്ഥാനങ്ങളും ചുവടു മാറ്റി.
ഏറ്റവും ചെലവു കുറഞ്ഞതും ഉപദ്രവകരമല്ലാത്തതുമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍ എന്ന് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങള്‍ കൃഷിമന്ത്രാലയത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിവിധ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.
അതേസമയം, കാസര്‍കോട്ടെ ജനങ്ങളുടെ ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഫോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളം ശക്തിയായി ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം സംബന്ധിച്ച പഠനം കഴിയുന്നത് വരെ താല്‍ക്കാലികമായി നിരോധിച്ചു കൂടെ എന്ന് സുപ്രീംകോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കൃഷി മന്ത്രാലയം ഇന്ന് യോഗം വിളിച്ചിരുന്നത്.



1 അഭിപ്രായം:

ajaygov പറഞ്ഞു...

അമൃത് അധികമായാല്‍ വിഷമാകും .. അപ്പോള്‍ വിഷം അധികമായാല്‍..

.എന്‍ഡോസള്‍ഫാന്‍ മാത്രമല്ല എല്ലാ കീടനാശിനികളും മാരക രോഗങ്ങള്‍ പടര്‍ത്തുന്നത് തന്നയാണ് .. അത് ഉപയോഗിക്കുന്ന രീതി അനുസ്സരിചിരിക്കും.. അളവ് കൃത്യമായി പാലിച്ചാല്‍ കാല ക്രമേണ മാത്രം നമ്മളും ,വരുന്ന തലമുറയും കാന്‍സര്‍ പോലുള്ള മാരക രോഗത്തിന് അടിമയാകും.. 1൦൦ mlന്റെ സ്ഥാനത്ത് 2൦൦ ml ഉപോയോഗിച്ചാല്‍ അതിന്റെ വിപത്ത് മാസങ്ങള്‍ കൊണ്ടുണ്ടാകും.... ഏരിയല്‍. വഴി ഉപയോഗിച്ചാല്‍ ദിവസ്സങ്ങള്‍ കൊണ്ട് ഉണ്ടാകും അല്ലാതെ പാലും വെള്ളമോ , പനി നീരോ അല്ല കീട നാശിനി എന്ന പേരില്‍ പടച്ചു വിടുന്നത് ..ഏതു കര്‍ഷകനാണ് കൃത്യമായ അളവ് പാലിക്കുന്നത് ..

പൂര്‍ണ്ണമായി നിരോധിക്കാന്‍ രാഷ്ട്രിയം മറന്നു ബംഗാല്‍, ത്രിപുര , ഗുജറാത്ത്‌ , ഹരിയാന , പഞ്ചാബ്‌, ഒറീസ്സ, കര്‍ണ്ണാടക ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളുടെ പിന്തുണ നേടണം.. അവിടെ ഏരിയല്‍ വഴി ഉപയോഗിക്കാത്തത് കൊണ്ടും ,, ൧൦൦ കണക്കിന് ഏക്കര്‍ ജനവാസമില്ലത്തെ കൃഷി നിലങ്ങള്‍ മാത്രമയതുകൊണ്ടും , ദുരിതം തിരിച്ചറിയാന്‍ സമയമെടുക്കും ഇതിന്റെ ഭവിഷത്ത് അവരെ ബോധ്യപെടുത്തണം ..

ഒരു ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ 27൦ രൂപ മാത്രമുള്ളപ്പോള്‍ ( കുറഞ്ഞ വിലയില്‍ കൂടുതല്‍ വിഷം ) ഇനി നിരോധിച്ചാല്‍ പകരം അമേരിക്കയില്‍ നിന്നും ഇറക്കമതി ചെയുന്ന കീടനാശിനിക്ക് ഒരു ലിറ്ററിന് 30൦൦ രൂപ കൊടു ക്കണം .. ഇന്ത്യയിലെ കര്‍ഷകന്‍ ഈ വിലയ്ക്ക് ഈ അമൃത് വാങ്ങാന്‍ തയ്യാര്‍ ആകുമോ ..??

പകരം പരിഹാരം കാണാതെ ഇന്ത്യ നിരോധനം നടപ്പാക്കിയാല്‍ രാജ്യത്ത് ഭഷ്യ ക്ഷാമവും ഉണ്ടാകും . ഒപ്പം ഇന്തയില്‍ ലക്ഷ കണക്കിന് കര്‍ഷകരുടെ ആന്മഹത്യയും ....

എന്‍ഡോസള്‍ഫാന്‍ നിരോധനവും ഒപ്പം അതിനു പരിഹാരവും കാണണം ..അല്ലെങ്കില്‍ മറ്റൊരു വിപത്തിലേക്ക് ആയിരിക്കും നാം എത്തി ചേരുക..