2011, ജൂൺ 19, ഞായറാഴ്‌ച

ഐസ്‌ക്രീം കേസ് പഴകി പുളിച്ചത് : മുനീര്‍

Published on Sun, 06/19/2011 - 14:51 ( 2 hours 28 min ago)
ഐസ്‌ക്രീം കേസ് പഴകി പുളിച്ചത് : മുനീര്‍
കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പഴകി പുളിച്ച കേസാണെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ .കേസ് അട്ടിമറിക്കാന്‍ ശ്രമിക്കില്ല. സുപ്രീം കോടതി പോലും തള്ളികളഞ്ഞ കേസ് ഇനിയെന്ത് അട്ടിമറിക്കാനാണെന്നും മുനീര്‍ ചോദിച്ചു.
പൊലീസിലെ സ്ഥലം മാറ്റം സ്വാഭാവികമാണ്. ഇത് കേസ് അട്ടിമറിക്കാനാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഐസ്‌ക്രീം കേസില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല: