2011, ജൂൺ 4, ശനിയാഴ്‌ച

നെരൂദയുടെ മരണത്തില്‍ ദുരൂഹത: അന്വേഷിക്കാന്‍ ഉത്തരവ്



സാന്റിയാഗോ: വിഖ്യാത ലാറ്റിനമേരിക്കന്‍ കവിയും നൊബേല്‍ പുരസ്‌കാര ജേതാവുമായ പാബ്ലോ നെരൂദയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ചിലിയിലെ ഒരു ജഡ്ജി ഇതു സംബധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു. 1973 ല്‍ അഗസ്‌റ്റോ പിനോഷെയുടെ പട്ടാളം നെരൂദയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചിരുന്നുവെന്ന അദ്ദേഹത്തിന്റെ ഡ്രൈവറുടെ മൊഴിയെ തുടര്‍ന്നാണ് അന്വേഷണം.  മുന്‍ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയുടെ അടുത്ത സുഹൃത്തായിരുന്ന നെരൂദ പിനോഷെയുടെ പട്ടാളത്തിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 73 ല്‍ പിനോഷെ അധികാരമേറ്റടുത്ത് 12 ദിവസം കഴിഞ്ഞാണ് നെരൂദ മരിക്കുന്നത്. അര്‍ബുദമാണ്  അന്ന്  നെരൂദയുടെ കുടുംബം  മരണകാരണമായി പറഞ്ഞിരുന്നത്.
സൈനിക കലാപ വേളയില്‍ മരിച്ച അലന്‍ഡെയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഈയടുത്ത് പുറത്തെടുത്ത്് പരിശോധിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: