2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ആരുടെയുമല്ലാത്ത ഇടം






ആരുടെയുമല്ലാത്ത 
ഇടം


അതിര്‍ത്തിയിലെ മുള്ളുവേലി തുറന്ന് രണ്ടു പേരെ നാടുകടത്തിയ ശേഷം പട്ടാളക്കാരന്‍ വൃദ്ധനായഹൈദരൂസിന്റെ മുഖത്ത് നോക്കി . അവിടെ തുളുമ്പി നിന്ന ഒരു തുള്ളി കണ്ണീര്‍ കണ്ടു മനം നൊന്തു.
നിങ്ങളെക്കൂടി പുറത്താക്കി വേലിയടക്കണം.

പിന്നീടെന്തു പറയണമെന്നറിയാതെ അയാള്‍ വിഷമിച്ചു.

"ഞാന്‍ എന്ത് തെറ്റാ ചെയ്തത് ?

-വൃദ്ധന്റെ നിഷ്കളങ്കമായ ചോദ്യം യാത്രയിലുടനീളം അയാളുടെ മനസ്സ് പൊള്ളി ച്ചിരുന്നു .അതിര്‍ത്തി വേലിയിലേക്ക് ചൂണ്ടി പട്ടാളക്കാരന്‍ വൃദ്ധന്റെ ചുമലില്‍ തട്ടി പോകാം എന്ന് പറയാതെ പറഞ്ഞു . വൃദ്ധന്‍അതിര്‍ത്തിവേലി ക്കിരു ഭാഗത്തും ഓരോ കാലുറപ്പിച്ചു വിതുമ്പുന്ന കണ്ണുകളാല്‍ പട്ടാളക്കാരനെ നോക്കി.

അടുത്ത ചുവടു കൂടി വെച്ചാല്‍ നിങ്ങള്‍ ആരുടെതുമല്ലാത്ത മണ്ണിലാണ് .ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം....

ഒരു ചടങ്ങ് പോലെ പട്ടാളക്കാരന്‍ പറഞ്ഞു.വൃദ്ധന്റെ കാലിലെ പ്രമേഹ രോഗം സമ്മാനിച്ച മാറാവൃണം വിണ്ടുകീറി പുകഞ്ഞു .അടുത്ത ചുവടു വെക്കാന്‍ ഇടതു കാല് പൊങ്ങുന്നില്ല . മണ്ണിനടിയില്‍ നിന്ന് ആയിരം കൈകളാല്‍ആരോ പിടിച്ചു വലിക്കുന്നു.

ഇടതു കാല് പണിപ്പെട്ടു പറിച്ചെടുത്ത് മരുഭൂമിയില്‍ വെച്ചപ്പോള്‍ മണല് ചുട്ടു പൊള്ളുന്ന തായി തോന്നി . മറ്റുരണ്ടു പേര്‍ അറ്റമില്ലാത്ത മരുഭൂമിയുടെ നെഞ്ചിലൂടെ നടന്നു കഴിഞ്ഞിരുന്നുവളരെ ദൂരെ ഇരുണ്ട മരക്കുറ്റിപോലെ അവര്‍ വൃദ്ധനെ കാത്തു നില്‍ക്കുന്നത് കാണാം.


വൃദ്ധന്റെ കൈകള്‍ അറിയാതെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് നീണ്ടുപട്ടാളക്കാരന്റെ കൈ പിടിച്ച് സഹായമപേക്ഷിക്കും പോലെ മുഖത്ത് നോക്കി .വിടുന്നും ഉത്തരം കിട്ടാത്ത ചോദ്യം വൃദ്ധന്‍ ആവര്‍ത്തിച്ചു .
"ഞാനെന്തു തെറ്റ് ചെയ്തിട്ടാ ?"
വൃദ്ധന് തൊണ്ട ഇടറുന്നുണ്ടായിരുന്നു .മരുഭൂമിയിലെ പൊള്ളുന്ന മണലില്‍ അയാള്‍ക്ക് നില്കാനാവുന്നില്ല .
വൃദ്ധന്റെ പേരിലുള്ള കുറ്റങ്ങള്‍ രേഖാ മൂലം അറിയിച്ചിട്ടുണ്ട് . ശത്രുവിന് വേണ്ടി മാതൃ രാജ്യത്തെഒറ്റിക്കൊടുത്തു .അവര്‍ക്ക് വേണ്ടി ചാരപ്പണി എടുത്തു .വര്‍ഷങ്ങളായി ഒളിച്ചു കഴിയുന്ന വിടെശ്സ്ചാരനാണിയാള്‍.
ഇതെല്ലാം കെട്ട്കഥ കളാണെന്നു അയാള്‍ വൃദ്ധനില്‍ നിന്ന് ഇതിനകം മനസ്സിലാക്കിയിരുന്നു .ഇനിയീ സത്യങ്ങള്‍അനാവശ്യങ്ങള്‍ ആണല്ലോ എന്നത് പട്ടാളക്കാരനെ വല്ലാതെ നോവിച്ചു .വൃദ്ധന്റെ ഉത്തര മില്ലാത്ത ചോദ്യങ്ങളില്‍നിന്ന് രക്ഷ പ്പെടാന്‍ അയാള്‍ വിഷയം മാറ്റി. "ഗള്‍ഫിലുള്ള മോന് ഞാന്‍ കത്തയച്ചോളാം."
അനാവശ്യമായേറ്റെടുത്ത
 ഉത്തര വാദിത്വമാനെകിലും വൃദ്ധന്റെ മകനെ വിവരം അറിയക്കാന്‍ പട്ടാളക്കാരന്‍മനസ്സിലുറച്ചിരുന്നു .
മകന്റെ കാര്യം ഓര്‍ത്തതോടെ വൃദ്ധന്‍ ഒന്ന് പിടഞ്ഞു .പട്ടാളക്കാരന്റെ കൈ കൂട്ടിപ്പിടിച്ചത്‌ അയഞ്ഞു .ഒരു കൈമുള്ളു വേലിയില്‍ കൊളുത്തി നിന്നു.
അര ദിവസത്തെ യാത്രക്കിടയില്‍ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി വൃദ്ധന്‍ കഥകളെല്ലാം പറഞ്ഞിരുന്നു .
കാലിലെ
 വൃണമുണക്കാന്‍ ആശു പത്രിയില്‍ പോയി വരുമ്പോളാണ് പോലീസ് വണ്ടി അടുത്ത് വന്നു നിര്‍ത്തിയത്.നാട്ടിലെ രാഷ്ട്രീയ നേതാവ് വണ്ടിയിലിരുന്നു ചൂണ്ടിക്കാട്ടുന്നത് കണ്ടിരുന്നു .
ഉപ്പ
 എവിടെ പോയെന്നു ഇനി മക്കളോ ഭര്‍ത്താവ് എവിടെയെന്നു ഭാര്യയോ ഇനി അറിയില്ല .ലഹളയുടെകാലത്താണ് ബാലനായിരുന്ന ഹൈദ്രോസും സഹോദരങ്ങളും ഉമ്മയോടും ഉപ്പയോടും ഒപ്പം നാടും വീടുംവിട്ടോടിയത് .
അതിര്‍ത്തിക്കടുത്ത്
 ഏതോ ഗ്രാമത്തിലായിരുന്നു അവരുടെ കുടില്‍ .ലഹള തുടങ്ങിയപ്പോള്‍ ഏഴു മക്കളെയുംഉമ്മയെയും തെളിച്ച്‌ ബാപ്പ ഗാന്ധി യുടെ നാട്ടിലേക്ക് പുറപ്പെട്ടു . വഴിയില്‍ വെച്ച് ഉമ്മയും അനിയനും മരിച്ചു.മൂത്ത പെങ്ങളെ ആരോ തട്ടിക്കൊണ്ടു പോയി . അവളെ അന്വേഷിച്ചിറങ്ങിയ രണ്ടാങ്ങള മാരും പിന്നെ തിരിച്ചുവന്നില്ല . നഷ്ടപ്പെട്ട വരുടെ വ്യഥയുമായി യാത്ര ലക്ഷ്യത്തിലെത്തും മുമ്പേ ഗാന്ധിജി കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു.നരക ത്തീയിലൂടെ ഇഴഞ്ഞാണ് അവസാനം മലയാള ക്കരയെത്തിയത് .ബാകിയായവര്‍ ഉപ്പയും ഹൈദ്രോസുംചേട്ടനും മാത്രം .ഒരു ചോര ക്കടല്‍ മുഴുവന്‍ നീന്തി ക്കടന്ന് അഭയ സ്ഥാനം കണ്ടെത്തുകയായിരുന്നു അതില്‍ പിന്നെവര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു . ബാപ്പയും കൂടപ്പിറപ്പും രോഗം വന്നു മരിച്ചു .അവശേഷിച്ച ഹൈദ്രോസ് നാട്ടില്‍വേരിറക്കി .കുടുംബവും കുട്ടികളുമായി .ഇപ്പോഴിതാ പൊടുന്നനെ ഹൈദ്രോസ് വിദേശിയും ചാരനുമായിമാറിയിരിക്കുന്നു 
വര്‍ഷങ്ങള്‍ക്കു
 ശേഷം അതിര്‍ത്തി ഗ്രാമത്തിലെ നരഗ രാത്രികള്‍ തിരിച്ചു വന്നിരിക്കുന്നു .അതിര്‍ത്തിക്കു പുറത്ത്മരുഭൂമിയില്‍ പിടഞ്ഞു മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അക്കാര്യം കുടുംബ മറിയില്ലഗള്‍ഫിലുള്ള മകനും .
മോനെ
 വിവരമറിയിക്കണമെന്ന് കേണ പേക്ഷിക്കുമ്പോള്‍ വൃദ്ധന്‍ ഒരു കുഞ്ഞിനെ പോലെ വിതുമ്പുന്നുണ്ടായിരുന്നു . വീട്ടി ത്തീര്‍ക്കാനാകാത്ത കടമാണിത് .ഏറ്റെടുത്തതില്‍ ഏറ്റവും കനത്ത ബാധ്യത .
വൃദ്ധനോടുള്ള കരുണയും തന്നോട് തന്നെയുള്ള പുച്ചവും മനസ്സില്‍ പെരുകി വന്നു . തിളച്ചു മറിയുന്നമരുഭൂമിയുടെ അറ്റമറിയാത്ത ദൂരത്തേക്കു അയാള്‍ കുറച്ചു നേരം നോക്കി നിന്നു .
യാത്രക്കിടയില്‍ ഒരു വാട്ടര്‍ ബോട്ടിലും ഒരു ജോഡി ബൂട്സും വൃദ്ധനുവേണ്ടി വാങ്ങി വെച്ചിരുന്നു .അവവൃദ്ധന്റെ കയ്യിലേല്‍പിച്ചു .
"മരുഭൂമി താണ്ടാന്‍ ഇതാവശ്യമാണ് "
ബാക്കി
 പറയാന്‍ കഴിയാതെ പട്ടാളക്കാരന്‍ കുഴങ്ങി . 
 സ്നേഹ പ്രകടനത്തിന് മുന്നില്‍ അന്ധാളിച്ചു നില്‍ക്കയായിരുന്നു വൃദ്ധന്‍ .പൊള്ളുന്ന മണലില്‍ ചടഞ്ഞിരുന്ന്വലതു കാലില്‍ ബൂട്ട് വലിച്ചു കയറ്റി . ഇടതു കാലില്‍ വലിച്ചു കയറ്റവേ പ്രമേഹ വ്രണത്തിലെപൊറ്റ പൊളിഞ്ഞവേദനയില്‍ പുളഞ്ഞു .ഏറെ നേരം മുറിവില്‍ ഊതിയ ശേഷം വേദന കടിച്ചു പിടിച്ച് ബൂട്ട് കയറ്റിയിട്ടു .എഴുന്നേറ്റുനിന്നപ്പോള്‍ വേദന കൊണ്ട് പുളഞ്ഞു പോയി . വൃദ്ദന്റെ മുഖത്തു വലിഞ്ഞു മുറുകുന്ന വേദന കണ്ട്പട്ടാളക്കാരന് നൊന്തു .
"ബൂട്ടിട്ടാല്‍ മുറിവിലുരഞ്ഞു വിഷമിക്കുംപിന്നെ തീരെ നടക്കാന്‍ പറ്റാതാവും "
പട്ടാളക്കാരന്‍ ഉപദേശിച്ചു .
"മോന്‍ തന്നതെങ്ങിന്യാ വേണ്ടാന്നു പറയ്വാ ?"
മോന്‍ എന്ന പ്രയോഗം പട്ടാളക്കാരനെ വീണ്ടും അലിയിച്ചു .  പാവം വൃദ്ധനെ ഉപേക്ഷിച്ചു പോകുന്നത്കടുത്ത പാപമാകുമെന്ന്
അയാള്‍ക്ക് തോന്നി ഓരോ മാസവും ഇങ്ങിനെ നാലഞ്ചു തവണ കുറ്റവാളികളെയും ചാരന്മാരെയും അതിര്‍ത്തികടത്തി വിടാറുണ്ട് . അന്നൊന്നും തോന്നാത്ത കുറ്റബോധം പട്ടാളക്കാരനെ കുഴക്കി .ആസ്തമ രോഗിയായ വൃദ്ധനുഒരു ചെറു മണല്‍ കട്ട് പോലും അതിജീവിക്കാനാവില്ലദുരന്തം മുന്‍കൂട്ടി അറിയുന്നത് കൊണ്ടാണ് വൃദ്ധനെകുറിച്ച് അയാളേക്കാള്‍ താന്‍ വ്യാകുല പ്പെടുന്നതെന്ന് പട്ടാളക്കാരന്‍ സ്വയം സമാധാനിച്ചു .




മരുഭൂമിയുടെ രണ്ടറ്റത്തും നീളത്തില്‍ മുള്ളു വേലിയാണ് . അവയില്‍ എപ്പോളും തോക്കേന്തിയ പട്ടാളക്കാര്‍കാവലുണ്ടാകും .അതിര്‍ത്തി യോടടുത്താല്‍ കാവല്‍ക്കാര്‍ വെടിവെക്കും .ഒരിന്ത്യന്‍ നുഴഞ്ഞു കയറ്റക്കാരനെവകവരുത്തിയതായി രേഖയുണ്ടാക്കും . തിരിച്ചു നടന്നാല്‍ ഇന്ത്യന്‍ കാവല്‍ക്കാര്‍ വെടി വെക്കുംഒരു പാക്ചാരന്‍ വെടി യേറ്റു മരിച്ചെന്നു അവരും രേഖയുന്ടാക്കും.ഇരു തോക്കു കള്‍ക്കുമിടയില്‍ ആരുടേതു മല്ലാത്തമരുഭൂമി താണ്ടുക അസാധ്യവും . തിളച്ചു മറിയുന്ന മരുഭൂമി . ദിവസങ്ങളോളം മരണവുമായി മല്ലിട്ട് മരുഭൂമിയെകീഴടക്കിയാലും കാവല്‍ തോക്കുകളില്‍ നിന്ന് രക്ഷപ്പെടാനാവില്ല . മണല്‍ കാറ്റില്‍ പെട്ട് മരിക്കുക അല്ലെങ്കില്‍വെള്ളം കിട്ടാതെ തൊണ്ട പൊട്ടി മരിക്കുക . മരണമാണ് മരുഭൂമിയില്‍ ഉപേക്ഷിക്ക പ്പെടുന്നവന്റെ വിധി .
വൃദ്ധന്‍
 ഇടതു കാലിലെ ബൂട്ട് കയ്യോഴിച്ച് വാട്ടര്‍ ബോട്ടിലില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചു "ഞാനെപ്പഴാഅവിടെത്വാ ?"" 
ഒരു
 ദിവസത്തെ യാത്ര യുണ്ട് . രാത്രി നടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു പകല്‍ വേണ്ടി വരും മരുഭൂമി ശാന്തമല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവരും ."
അതൊരു
 കൊടും വഞ്ചനയാണെന്ന് പട്ടാളക്കാരന് അറിയാമായിരുന്നു .
ദിവസങ്ങളോളം മരുഭൂമിയോട് മല്ലടിച്ചാലും ഒരാള്‍ക്ക് ഒരാള്‍ക്ക് രക്ഷപ്പെടാനാവില്ല . കുറെ ദൂരം ചെന്നാല്‍ മണല്‍കുന്നുകള്‍ യാത്രക്കാരനെ വഴി തെറ്റിക്കും . നടന്നു നടന്നെ ത്തുക ആരംഭിച്ചിടത്തു തന്നെ . ജീവിതവും മരണവുംതമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് മരുഭൂമിയില്‍ . മരുഭൂമിയെ കീഴടക്കാന്‍ അതിന്റെ ഹൃദയ രേഖകള റിയുന്നവനുപോലും എളുപ്പമല്ല . ചുട്ടു പഴുത്ത മണല്‍ക്കാടും ആഞ്ഞടിക്കുന്ന മണല്‍ക്കാറ്റും ഒരാളുടെ മനോധൈര്യംമുഴുവന്‍ ചോര്‍ത്തി ക്കളയും .ആദ്യ മണല്‍ കാറ്റില്‍ തന്നെ ശ്വാസം മുട്ടി വൃദ്ധന്‍ പൊള്ളുന്ന മരുഭൂമിയില്‍ വീഴും .കുടിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാതെ തൊണ്ട പൊട്ടി മരിക്കും . അനാഥമായ മയ്യത്തിനു മുകളില്‍ മണല്‍കുന്നുകളുണ്ടാക്കി മരുഭൂമി തന്നെ ഖബറദക്കവും നടത്തും .
ഒരാഴ്ച
 കഴിഞ്ഞിട്ടും എന്റെ കത്ത് വന്നില്ലെങ്കില്‍ ബാപ്പ മയ്യത്തായീന്ന് മോന് കമ്പിയടിക്കണം.
അത്
 പറയുമ്പോള്‍ വൃദ്ധന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു . രണ്ടു വട്ടം മൂക്ക് ചീറ്റി കണ്ണ് തുടച്ചു ഒന്നുമുരിയാടാതെ പെട്ടെന്ന് വൃദ്ധന്‍ തന്റെ വിധിയിലേക്ക് നടന്നു .അറ്റം കാണാത്ത മരുഭൂമി അയാള്‍ക്കായി കാത്തുകിടന്നു.
അകലെ
 ആകാശത്തിന്റെ ശുഭ്രത മറച്ചു മണല്‍ കാറ്റ് പൊങ്ങുന്നതും സൂര്യനെ മറയക്കുന്നതും പട്ടാളക്കാരന്‍ കണ്ടു.അതറിയാതെ വൃദ്ധന്‍ നടന്നു കൊണ്ടിരുന്നു .
ഉപേക്ഷിച്ചു പോയ ബൂട്ട് ഒരു സ്മാരകമായി പട്ടാളക്കാരന്‍ തന്റെ സഞ്ചി യിലെടുത്തിട്ടു .
വൃദ്ധന്‍
 വളരെ ദൂരത്തെത്തിക്കഴിഞ്ഞിരുന്നു . അതിര്‍ത്തി വേലി അടച്ചു പൂട്ടിയ ശേഷം ഒരിക്കല്‍ കൂടി വൃദ്ധനെനോക്കി , പിന്തിരിയുമ്പോഴാണ് അത് കണ്ടത്വൃദ്ധനു മുകളില്‍ വട്ട മിട്ടു പറക്കുന്ന കഴുകന്മാരുടെ അവ്യക്തനിര . ദുശ്ശകുനം അയാളെ കിടിലം കൊള്ളിച്ചു .
കുറ്റവാളി കളെ അതിര്‍ത്തി കടത്തി വിടുമ്പോഴെല്ലാം  ദൃശ്യം കാണുന്നതാണ് . അന്നൊന്നും അതിത്ര ഭയാനകമായ കാഴ്ചയായി അനുഭവപ്പെട്ടിരുന്നില്ല . ഇത്ര പകയോടെ കഴുകന്മാരെ നോക്കിയിട്ടുമില്ല .
ഒരാളെ
 അതിര്‍ത്തി കടത്തി വിടുമ്പോള്‍ ഒരിരയെ കിട്ടിയെന്നു കഴുകന്മാര്‍ എത്ര പെട്ടെന്നാണ് തിരിച്ചറിയുന്നത്‌!!!

അഭിപ്രായങ്ങളൊന്നുമില്ല: