2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

വിലക്ക് വാങ്ങാം ജുഡീഷ്യറ ിയെ



പി.കെ കുഞ്ഞാലിക്കുട്ടിയും റൌഫും ഒറ്റക്കെട്ടായി ഇന്ത്യന്‍ ജുഡീഷ്യറിയെയും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും വിലക്കുവാങ്ങിയതിന്റെ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇരകളെ പണം കൊടുത്ത് നിശബ്ദരാക്കുന്നതിന്റെ നാള്‍വഴികളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. നൂറായിരം വകുപ്പുകളനുസരിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ വേണ്ട വെളിപ്പെടുത്തലുകള്‍ നടത്തിക്കഴിഞ്ഞു. എന്നിട്ടും ആരും നിയമപരമായ
നടപടികളിലേക്ക് നീങ്ങുന്നില്ല.
'കുഞ്ഞാലിക്കുട്ടിയുടെ കുറ്റബോധം പെണ്‍കുട്ടികളെ പല കാര്യങ്ങള്‍ക്ക് വിനിയോഗിച്ചതിനാണോ പാകിസ്താനില്‍ നിന്ന് കൊണ്ടുവന്ന കള്ളനോട്ട് കൈകാര്യം ചെയ്തതിനാണോ എന്ന് വ്യക്തമാക്കണം

എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാക്കിസ്ഥാന്‍ കള്ളനോട്ട് സംഭവത്തില്‍ ഇവര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത്വെളിപ്പെടുത്തിയവരെയും അതിലെ കക്ഷികളെയും ഉടനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്വേണ്ടത്. മുഖ്യമന്ത്രിയെ പോലൊരാള്‍ രാഷ്ട്രീയ തമാശ നിര്‍ത്തി വിഷയം ഗൌരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.






'കുഞ്ഞാലിക്കുട്ടിയുടെ കുറ്റബോധം പെണ്‍കുട്ടികളെ പല കാര്യങ്ങള്‍ക്ക് വിനിയോഗിച്ചതിനാണോ പാകിസ്താനില്‍ നിന്ന് കൊണ്ടുവന്ന കള്ളനോട്ട് കൈകാര്യം ചെയ്തതിനാണോ എന്ന് വ്യക്തമാക്കണം.

അഭിപ്രായങ്ങളൊന്നുമില്ല: