2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

കോഴിയെ കുറുക്കന്റെ കൂട്ടിലെത്തിച്ചു കൊടുക്കണം















'ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ കയ്യില്‍ വല്ല 
രേഖകളുമുണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പിക്കണമെന്ന് ആഭ്യന്തര മന്ത്രി
 കോടിയേരി ബാലകൃഷ്ണന്‍ ആവ്യപ്പെട്ടു.'
കോഴിയെ കുറുക്കന്റെ കൂട്ടിലെത്തിച്ചു കൊടുക്കണമെന്ന് സാരം.
ചിരിക്കുകയല്ലാതെ നാം മനുഷ്യര്‍ എന്ത് ചെയ്യും!
ജനാധിപത്യത്തിന്റെ നെടും തൂണുകളെ കുഞ്ഞാലിക്കുട്ടിയും റഊഫും ചേര്‍ന്ന്
 വിലയ്ക്ക് വാങ്ങിയതിന്റെ കഥകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ഇതിന്
 രാജാവിനെക്കാള്‍ രാജഭക്തി കാണിച്ച പൊലീസിന്റെ കയ്യില്‍ രേഖകള്‍ എത്തിച്ചു
 കൊടുക്കാന്‍ മാത്രം
 വിഡ്ഡികളാണോ മാധ്യമ പ്രവര്‍ത്തകര്‍. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരെ
 കയ്യില്‍ ആമം വെച്ച് റോട്ടിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ച് വോട്ട് വാങ്ങി
 അധികാരത്തിലെത്തിയ മുഖ്യമന്ത്രിയുടെ കയ്യില്‍ കിട്ടിയ രേഖകള്‍ തന്നെയാണ്
 മാധ്യമ പ്രവര്‍ത്തകരുടെ കയ്യിലുമുള്ളത്. മുഖ്യമന്ത്രി അതങ്ങ് പൊലീസിനെ
 ഏല്‍പിച്ചാല്‍ പോരേ, സര്‍. നാലരക്കൊല്ലം ഭരിച്ചിട്ടും ആഭ്യന്തരമന്ത്രിക്ക് 
നമ്മുടെ പൊലീസിനെ മനസിലായില്ലെന്ന്



Saturday, January 29, 2011


ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം

 രാജിവെക്കാന്‍മുനീറില്‍ വീണ്ടും സമ്മര്‍ദം

മലപ്പുറം: ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം 
രാജിവെക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി 
ഡോ. എം.കെ മുനീറില്‍ വീണ്ടും ശക്തമായ സമ്മര്‍ദം.
 പി.കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍
 വരുന്നത് തടയാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു.
 ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയില്‍ നടന്ന ഇടപെടലുകളെ കുറിച്ച് ഇന്ത്യാവിഷന്‍ ഒളികാമറ ഓപറേഷനിലൂടെ ചില രഹസ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പുറത്തുവിട്ടാല്‍ അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന കാരണം പറഞ്ഞാണ് രാജിവെക്കാന്‍ 
പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുനീറിനോട്
 ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ചെയര്‍മാനായ 
ചാനലിലൂടെ ഇങ്ങനെ ഒരു വെളിപ്പെടുത്തലുണ്ടായാല്‍ അണികളോട് പറഞ്ഞുനില്‍ക്കാന്‍ പ്രയാസമാകും എന്നതാണ് കാരണം.
 മറ്റു ചാനലുകള്‍ പുറത്തു വിട്ടതിനു ശേഷം മാത്രമേ ഈ
 രഹസ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തു വിടാവൂ എന്ന നിര്‍ദേശവും
 നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് പരിഗണിക്കാതെ ഇന്ത്യാവിഷന്‍
 ഐസ്‌ക്രീം കേസിലെ മൊഴിമാറ്റത്തിന്റെ രേഖകള്‍ ഇന്നലെ
 വൈകീട്ട് പുറത്തുവിട്ടു. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന്
 പാര്‍ട്ടി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍ അദ്ദേഹം പാര്‍ട്ടിക്ക് വഴങ്ങിയില്ല.
 ഇപ്പോഴും വഴങ്ങാനിടയില്ലെന്നാണ് സൂചന.


അഭിപ്രായങ്ങളൊന്നുമില്ല: