2011, മേയ് 20, വെള്ളിയാഴ്‌ച

'മാധ്യമം' ജീവനക്കാര്‍ക്ക് നേരെ അക്രമം


Published on Fri, 05/20/2011 - 10:51 ( 1 hour 32 min ago)

'മാധ്യമം' ജീവനക്കാര്‍ക്ക് നേരെ അക്രമം
കണ്ണൂര്‍: മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് നേരെ അഞ്ജാത സംഘത്തിന്റെ അക്രമം. സംഭവത്തില്‍ സബ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കറ്റു. സബ് എഡിറ്റര്‍മാരായ സനല്‍കുമാര്‍, കെ.വി മുഹമ്മദ് ഇഖ്ബാല്‍, ടി.കെ മുഹമ്മദലി, പത്ര ജീവനക്കാരായ വി.സഫ്‌വാന്‍, കെ.എം സനീഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ സനല്‍കുമാറിന്റെ നില ഗുരുതരമാണ്. ഇയാളെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
വ്യഴാഴ്ച രാത്രിയാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരെ കാറിലെത്തിയ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജോലി എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദിച്ചത്. ചുവന്ന മാരുതി സെന്നിലെത്തിയ സംഘമാണ് അക്രമമഴിച്ചു വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തിയപ്പോഴേക്ക് സംഘം രക്ഷപ്പെട്ടിരുന്നു.കണ്ണൂരില്‍ മാധ്യമം  ജീവനക്കാരെ  ആക്രമിച്ചതില്‍ കേരള ന്യൂസ് പേപ്പര്‍  എംപ്ലോയീസ്  യുനിയന്‍  കണ്ണൂര്‍ ജില്ല കമ്മറ്റി പ്രതിഷേധിച്ചു കുറ്റക്കാര്‍ക്കെതിരെ  പോലിസ്  ശക്തമായ നടപടി സീകരിക്കണമെന്നു കമ്മറ്റി അവശ്യപ്പെട്ടതായി കെ.എന്‍.ഇ.എഫ്  സംസ്ഥാന  സെക്രട്ടറി  സി.മോഹനന്‍  അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: