2011, മേയ് 20, വെള്ളിയാഴ്‌ച

പിടികിട്ടാപ്പുള്ളികളുടെ പട്ടിക സിബിഐ വെബ്‌സൈറ്റില്‍ നിന്നും നീക്കി


Published on Fri, 05/20/2011 - 15:11 ( 1 hour 15 min ago)

പിടികിട്ടാപ്പുള്ളികളുടെ പട്ടിക സിബിഐ വെബ്‌സൈറ്റില്‍ നിന്നും നീക്കി
ന്യൂദല്‍ഹി: ഇന്ത്യ പാകിസ്താന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പേരുകളടങ്ങിയ  വിവാദപട്ടിക സിബിഐ വെബ്‌സൈറ്റില്‍ നിന്നും നീക്കി. പട്ടികയിലുള്ള രണ്ടു പേര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വെബ്‌സൈറ്റില്‍ നിന്നും പട്ടിക മാറ്റിയത്.
പട്ടികയോട് ചേര്‍ത്ത് നല്‍കിയിരിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസും അന്വേഷണ ഏജന്‍സി പിന്‍വലിച്ചിട്ടുണ്ട്. അതേസമയം പട്ടിക മൊത്തത്തില്‍ പുനപ്പരിശോധിക്കുകയല്ലാതെ   പാകിസ്താന് കൈമാറിയ പട്ടിക തിരികെ വിളിക്കില്ലെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം സെക്രട്ടറി യു.കെ ബന്‍സാല്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.
ഇന്ത്യയിലുള്ള ഫിറോസ് റഷീദ് ഖാന്‍, വസൂല്‍ കമര്‍ ഖാന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ കടന്നുകൂടിയത്. നാല്‍പത് പേരുടെ പട്ടികയാണ് സിബിഐ കൈമാറിയിരുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല: