2011, മേയ് 23, തിങ്കളാഴ്‌ച

പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍



ഐസ്ക്രീം കേസില്‍ ആരോപണ വിധേയനായ ഒരാളെ കേരളത്തിന്റെ അഡീ. അഡ്വ. ജനറലായി നിയമിക്കാനുള്ള തീരുമാനം ഈ സര്‍ക്കാരിന്റെ  മുന്‍ഗണനകള്‍ എന്തെന്ന് വെളിപ്പെടുത്തുന്നു. കുഞ്ഞാലിക്കുട്ടിയെ തലപ്പത്തിരുത്തിയുള്ള ഭരണത്തിന് ഏറ്റവും അനുയോജ്യം തന്നെ ഈ തീരുമാനം. അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും രക്ഷിക്കുക തന്നെ ഈ സര്‍ക്കാരിന്റെ മുന്‍ഗണന. ഒരു ദിവസം മുമ്പെങ്കില്‍ അത്രയും നേരത്തെ. എത്രകാലം ഭരണമുണ്ടാകുമെന്ന് ഭരിക്കുന്നവര്‍ക്ക് തന്നെ അറിയാത്ത ഒരു ഭരണത്തില്‍ ഇതും ഇതിലപ്പുറവും നടക്കും. നമുക്ക് കാത്തിരുന്ന് കാണാം.

----------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം:  കെ.പി.ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി.സി.ഐപ്പ് ആണ്  അഡീ.അഡ്വക്കറ്റ് ജനറല്‍.അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി നിയമിതനായ പി.സി. ഐപ്പ് 2001 മുതല്‍ 2006 വരെ ഹൈകോടതിയില്‍ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു.
ഇപ്പോള്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും ബി.എസ്.എന്‍.എല്‍ സ്റ്റാന്‍ഡിങ് കോണ്‍സലുമാണ്. എറണാകുളം ജില്ലാ കോടതിയില്‍ ഗവ. പ്ലീഡര്‍,പബ്ലിക് പ്രോസിക്യൂട്ടര്‍,കെ.എസ്.എഫ്. ഇ, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എന്നിവയുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനങ്ങളും വഹിച്ചിരുന്നു.അഡ്വക്കറ്റ് വി.ഒ. ജോണ്‍ വെള്ളാനിക്കാരന്റെ ജൂനിയറായി 1979ല്‍ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. എറണാകുളം പുത്തരിക്കല്‍ പരേതനായ പി.ജെ. സിറിയക്കിന്റെ മകനാണ്.


5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ningalude abhiprayathodu yojikkunnu

അജ്ഞാതന്‍ പറഞ്ഞു...

i'm totally disagreeing to this openion. this govt took somany good dicisions for civil society within two days. why you are not seeing this??

മുസ്തഫ പറഞ്ഞു...

ഇത് താങ്കളുടെ അഭിപ്രായം നല്ലൊരു ഭരണം കഴ്ച്ചവെക്കുമെന്നു എനിക്ക് ഉറപ്പുണ്ട് ...

അജ്ഞാതന്‍ പറഞ്ഞു...

നിങ്ങളുടെ നാട്ടിലെ ആണും പെണ്ണും ഐസ്ക്രീം ഇഷ്ടപ്പെടുന്നുവേന്നല്ലേ അപാര ഭൂരിപക്ഷം കാണിക്കുന്നത്. അതിനൊത്ത ഒരു അഭിഭാഷക ജനരലുമായിക്കോട്ടേ എന്ന് സര്‍ക്കാരും വെച്ചു. ഒരു ജനതയ്ക്ക് അര്‍ഹിക്കുന്ന അധികാരി എന്നല്ലേ സാറേ?

അജ്ഞാതന്‍ പറഞ്ഞു...

എല്ലാം സംശയത്തോട്‌ മാത്രം വീക്ഷിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ