Published on Mon, 05/30/2011 - 10:53 ( 49 min 16 sec ago)
ന്യൂദല്‍ഹി: ബീഹാറില്‍ ജയില്‍ പുളളികള്‍ ഡോക്ടറെ തല്ലിക്കൊന്നു. വ്യാജ രേഖ നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് ഗോപാല്‍ഗഞ്ച് ജയിലിലെ ഡോക്ടര്‍ ബി.ഡി സിങിനെ ജയില്‍ പുളളികള്‍ ധാരുണമായി വധിച്ചത്.
ഒരാള്‍ക്ക് രോഗമുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ വിളിപ്പിച്ച ശേഷം മറ്റ് ജയില്‍പുളളികള്‍ ചേര്‍ന്ന് കോവണിപ്പടിയില്‍ നിന്നും താഴെക്ക് തളളിയിട്ട് അടിമുടി മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പെ ഡോക്ടര്‍ മരിച്ചിരുന്നു.
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച രാജന്‍ യാദവിനും മറ്റു രണ്ടു പേര്‍ക്കും വ്യാജ മെഡിക്കല്‍ രേഖ നല്‍കാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ജയിലിലേക്ക് മാറ്റുന്നത് തടയാനാണ് വ്യാജ രേഖക്ക് ആവശ്യപ്പെട്ടത്.
ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ സംഭവത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഗോപാല്‍ഗഞ്ചിലെ ഡോക്ടര്‍മാര്‍ സമരത്തിനാഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികള്‍ ജയില്‍ പുളളികളായതിനാല്‍ അറസ്റ്റിന്റെ ആവശ്യമില്ലെന്നും ഇവര്‍ക്കെതിരെ ഉടന്‍ വിചാരണ നടപടികള്‍ നടത്തുമെന്നും ആഭ്യന്തരമന്ത്രി ആമിര്‍ സുഭാനി അറിയിച്ചു.
1 അഭിപ്രായം:
ചുമ്മാ..ഉഡായിപ്പിന്റെ അന്വേഷണം.ലവനെല്ലാം പിന്നിൽ കാര്യമായി ആരെങ്കിലും ഉണ്ടാകും.അതിന്റെ ധിര്യത്തിലാ ഈ ചെയ്തിയൊക്കെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ