2011, മേയ് 19, വ്യാഴാഴ്‌ച

കുഞ്ഞാലിക്കുട്ടിക്കെതിരെ വനിതാ സംഘടനകള്‍


Published on Fri, 05/20/2011 - 07:32 ( 1 hour 6 min ago)

കോഴിക്കോട്: ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിക്ക് വനിതാ വികസന വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിയാക്കിയതിനെതിരെ വനിതാ വിമോചന സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ഇതുസംബന്ധിച്ച് തങ്ങളുടെ പ്രതിഷേധമറിയിച്ചും നടപടി ആവശ്യപ്പെട്ടും എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 30 വനിത സാമൂഹികപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് അടിയന്തര സന്ദേശമയച്ചു. ആരോപണ വിധേയനായ ആള്‍ക്ക് സാമൂഹികക്ഷേമ വകുപ്പും വനിതാ ക്ഷേമ വകുപ്പും നല്‍കിയത് കേരളത്തിലെ സ്ത്രീസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫിലെ ഏക വനിതാ അംഗം ജയലക്ഷ്മിയെ മന്ത്രിയാക്കി വനിതാ സാമൂഹിക ക്ഷേമ വകുപ്പ് ഇവര്‍ക്ക് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
സാറാജോസഫിനെ കൂടാതെ കെ. അജിത, മേഴ്‌സി അലക്‌സാണ്ടര്‍, പാര്‍വതി ദേവി, ജ്യോതി നാരായണന്‍, അഡ്വ. ജെ. സന്ധ്യ, രാധാമണി, ഏല്യാമ്മ വിജയന്‍, പി. അംബിക, മിനി സുകുമാര്‍, ഡോ. പി. ഗീത, ശ്വേതാദാസ്, ടി.എസ്. ആശാദേവി, ലീലാമേനോന്‍, കുസുമം ജോസഫ്, വി.എം. ഗിരിജ, ബദ്രകുമാരി, കെ.ആര്‍. മീര, ഗിരിജാ പതീക്കര, ഡോ. ശാരദാമണി, നളി നായിക്, ദീദി ദാമോദരന്‍, സി.എസ്. മീനാക്ഷി, ഇന്ദിര, ശോഭന കാസര്‍കോട്, എസ്. ശ്രീകല, ടെന്‍സി ബാനു,  ഡോ. ജാന്‍സി ജോസ്, എസ്. കവിത എന്നിവരും സന്ദേശത്തില്‍ ഒപ്പുവെച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കും സന്ദേശമയച്ചിട്ടുണ്ട്.

2 അഭിപ്രായങ്ങൾ:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

കോഴിക്കൂടിനു കാവല്‍ കുറുക്കന്‍...!

അജ്ഞാതന്‍ പറഞ്ഞു...

Sreedeviye kunjappa PA aakkanam Rejeenaye privet secrataryyum ....