2011, ഫെബ്രുവരി 5, ശനിയാഴ്‌ച

കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധ്യത


Wednesday, February 2, 2011




പി.കെ കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫില്‍ സമ്മര്‍ദം. മുസ്ലിംലീഗില്‍ ചിലനതോക്കള്‍ ഇതിന് അനുകൂലമാണ്. കഴിഞ്ഞ ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി തന്നെ അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റ് ഇത് അംഗീകരിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതോടെ യു.ഡി.എഫ് പ്രചരണനേതൃത്വത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി മാറി നില്‍ക്കാനാണ് സാധ്യത. അസംബ്ലിതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച യു.ഡി.എഫിന് ഓര്‍ക്കാപുറത്ത് കിട്ടിയ ആഘാതമാണ് പുതിയ വിവാദങ്ങള്‍. കുഞ്ഞാലിക്കുട്ടിയെ നേതൃത്വത്തില്‍ നിര്‍ത്തികൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇടത്മുന്നണി പ്രചരണം ഈ വിഷയത്തില്‍ കേന്ദ്രീകരിക്കും. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രചാരണത്തിന്റെ കേന്ദ്രവിഷയം മാറുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ഭയക്കുന്നത്. കെ.പി.സി.സി ഇതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെങ്കിലും താമസിയാതെ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിക്കും. ചിലപ്പോള്‍ എ.ഐ.സി.സി പ്രശ്നത്തില്‍ നേരിട്ടിടപെടാനും സാധ്യതയുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല: