2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

കുഞ്ഞാലിക്കുട്ടി ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ്






പി.കെ കുഞ്ഞാലിക്കുട്ടി സ്വന്തം ബ്ളോഗായ നിലപാട്.കോമില്‍ എഴുതിയ
 ' ഇതെന്റെ ചോരക്കു വേണ്ടിയുള്ള ദാഹം' എന്നകുറിപ്പിലെ ചില നിലപാടുകളോട് 
വിയോജിക്കാതിരിക്കാന്‍ കഴിയില്ല.

'ഞാനുമൊരു മനുഷ്യനാണ്. എനിക്ക് ഭാര്യയുണ്ട്. കുട്ടികളുണ്ട്.
എല്ലാവരെയുംപോലെ ഒരു മനുഷ്യനാണ് ഞാന്‍'

ഈ പരാമര്‍ശങ്ങള്‍ അംഗീകരിക്കന്‍ പ്രയാസമുണ്ട്. കാരണം, പാണക്കാട് 
മുഹമ്മദലി ശിഹാബ് തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളും 
അധ്യക്ഷരായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രണ്ടാമത്തെ നേതാവാണ് താങ്കള്‍.
 ഒരുമതസംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ കൂടിയാണ് പാണക്കാട് തങ്ങള്‍മാര്‍. 
ആ പാര്‍ട്ടിയുടെ നേതാവിനെ കുറിച്ച് ഒരിക്കലും കേള്‍ക്കന്‍ പാടില്ലാത്ത
 ആരോപണങ്ങളാണ് താങ്കളെ കുറിച്ച് ഉയര്‍ന്നത്. ഈ ആരോപണങ്ങള്‍ 
പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
 കോടതി എങ്ങിനെ കേസ് കൈകാര്യം ചെയ്താലും മലയാളികള്‍ താങ്കളെ 
നിരപരാധിയാണെന്ന് അംഗീകരിച്ചിട്ടില്ല. കുറ്റിപ്പുറത്തെ പരാജയം അതിന് 
തെളിവാണ്. അത് താങ്കളും അംഗീകരിക്കേണ്ടതുണ്ട്.
ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കുറ്റം ചെയ്താല്‍ അതൊരിക്കലും മുസ്ലിം ലീഗിന്റെ 
കുറ്റമാണെന്ന് ആരും പറയില്ല. എന്നാല്‍ താങ്കളെ പോലെ മുസലിംലീഗിന്റെ ഏറ്റവും 
ഉയര്‍ന്ന നേതാവിനെ കുറിച്ചാകുമ്പോള്‍ അത് മുസ്ലിം ലീഗിനെതിരെ തന്നെയാകും 
വ്യവഹരിക്കപ്പെടുക. ലീഗിന്റെ ഒരു സാദാ പ്രവര്‍ത്തകന്‍ മദ്യപാനിയെങ്കില്‍ അതാരും
 മുസ്ലിംലീഗിന്റെ തലയില്‍ കെട്ടിവെക്കാറില്ല. ഒരു നേതാവാകുമ്പോള്‍ അതിന്
 മുസ്ലിംലീഗും ഉത്തരം പറയേണ്ടിവരും.
താങ്കളുടെ പത്രസമ്മേളനവും വധഭീഷണി ആരോപണവും ലോകം വിശ്വസിച്ചു 
എന്ന് കരുതരുത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും താങ്കള്‍ക്ക് പിന്തുണ 
പ്രഖ്യാപിച്ചു എന്നത് താങ്കള്‍ പറഞ്ഞതെല്ലാം വിശ്വസിച്ചത് കൊണ്ടാണെന്നും
 കരുതരുത്. മുസ്ലിം ലീഗ് എന്നത് അവരുടെ വികാരമാണ്. ഇതെഴുതിയതിന്റെ
 പേരില്‍ വേണമെങ്കില്‍ എന്നെ തല്ലിക്കൊല്ലാന്‍ വരെ അവര്‍ തയാറായേക്കും.
 പഷെ അതവരുടെ വൈകാരികമായ ഒരു പ്രതികരണം മാത്രമാണ്.
റഊഫ് ബ്ളാക്ക്മെയില്‍ ചെയ്യുന്നു, രേഖകളെല്ലാം അയാളുണ്ടാക്കിയതാണ് തുടങ്ങിയ 
ന്യായീകരണങ്ങള്‍ അവസാനം ചെന്നെത്തുന്നത് താങ്കളിലേക്ക് തന്നെയാണ്. താങ്കള്‍ നിരപരാധിയായിരുന്നെങ്കില്‍ എന്തിന് ഈ രേഖകള്‍ സൃഷ്ടിച്ചു. താങ്കളറിയാതെയാണ് 
അവ സൃഷ്ടിച്ചതെങ്കില്‍ അത് നേരത്തെ പറയേണ്ടതായിരുന്നില്ലേ? ഒന്നരക്കൊല്ലമായി
 റഊഫുമായി തെറ്റിയെന്ന് പറയുന്ന താങ്കള്‍ എന്ത് കൊണ്ടാണ് ഇത് വരെ അക്കാര്യം
 മറച്ചുവെച്ചത്? താങ്കള്‍ നിരപരാധിയെങ്കില്‍ അത് ലോകത്തിനു മുമ്പില്‍ തെളിയിക്കേണ്ട
 ഉത്തരവാദിത്തം ഇനി താങ്കള്‍ക്ക് തന്നെയാണ്.

Wednesday, February 2, 2011


കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധ്യത




പി.കെ കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫില്‍ 
സമ്മര്‍ദം. മുസ്ലിംലീഗില്‍ ചിലനതോക്കള്‍ ഇതിന് അനുകൂലമാണ്. കഴിഞ്ഞ ലീഗ് 
സെക്രട്ടറിയേറ്റ് യോഗത്തില്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി 
തന്നെ അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റ് ഇത് അംഗീകരിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതോടെ യു.ഡി.എഫ് പ്രചരണനേതൃത്വത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി 
മാറി നില്‍ക്കാനാണ് സാധ്യത. അസംബ്ലിതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച 
യു.ഡി.എഫിന് ഓര്‍ക്കാപുറത്ത് കിട്ടിയ ആഘാതമാണ് പുതിയ വിവാദങ്ങള്‍.
 കുഞ്ഞാലിക്കുട്ടിയെ നേതൃത്വത്തില്‍ നിര്‍ത്തികൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍
 ഇടത്മുന്നണി പ്രചരണം ഈ വിഷയത്തില്‍ കേന്ദ്രീകരിക്കും. കഴിഞ്ഞ അസംബ്ളി 
തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രചാരണത്തിന്റെ 
കേന്ദ്രവിഷയം മാറുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ഭയക്കുന്നത്. കെ.പി.സി.സി
 ഇതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെങ്കിലും താമസിയാതെ ഇക്കാര്യം
 ലീഗ് നേതൃത്വത്തെ അറിയിക്കും. ചിലപ്പോള്‍ എ.ഐ.സി.സി പ്രശ്നത്തില്‍ 
നേരിട്ടിടപെടാനും സാധ്യതയുണ്ട്.


ഇന്ത്യാവിഷനെ ഞെക്കി കൊല്ലാന്‍ നീക്കം




.ഇന്ത്യാവിഷനെ ഞെക്കി കൊല്ലാന്‍ മുസ്ലിം ലീഗ് നീക്കം.
ഇന്ത്യാവിഷന്റെ ഷെയറുകളില്‍ നല്ലൊരു ഭാഗം കയ്യിലുള്ള
കെ.എം.സി.സി യെ ഉപയോഗിച്ച്
ചാനലിനെ ലീഗ് വല്‍ക്കരിക്കുകയോ
ഇല്ലെങ്കില്‍ മുത്തൂറ്റ് അടക്കമുള്ള ഗ്രൂപ്പുകളിലേതിനെങ്കിലും
കെ.എം.സി.സി ഷെയറുകള്‍ സമാഹരിച്ച്
കൈമാറുകയോ ആണ് നീക്കം. ഇന്ന് കോഴിക്കോട് സമാപിച്ച
കെ.എം.സി.സി യോഗം ഇത് സംബന്ധിച്ച്
തീരുമാനമെടുത്തതായാണ് വിവരം.

Tuesday, February 1, 2011


മുനീറിന്റെ രാജിസന്നദ്ധത നേതൃത്വം സ്വീകരിക്കില്ല



ഡോ. എം.കെ മുനീറിന്റെ രാജിസന്നദ്ധത ലീഗ് നേതൃത്വം സ്വീകരിക്കാനിടയില്ല. മുനീര്‍ 
ഇന്ത്യാ വിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്നാണ്
 ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടത്. 
എന്നാല്‍ മുനീര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവെക്കാനാണ് തയാറായത്. എം.എസ്.എഫ് 
സംസ്ഥാന കമ്മിറ്റിയുടേതടക്കം വന്ന പ്രസ്താനവനകളും പ്രതിഷേധങ്ങളും
 തനിക്കെതിരെ ചന്ദ്രിക ദിനപത്രത്തില്‍ വന്ന വാര്‍ത്തയുമാണ് മുനീറിനെ 
പ്രകോപിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍
 സൃഷ്ടിച്ച അങ്കലാപ്പിനിടയില്‍ മുനീറിന്റെ രാജി കൂടി വന്നാല്‍ അത് പാര്‍ട്ടിയെ 
പ്രതിരോധത്തിലാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ കേന്ദ്രവിഷയം
 അതായി മാറുമെന്നും ലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍ക്കറിയാം. 
ഇന്നലെ പിതാവിന്റെ ഖബറിടത്തില്‍ പോയി പ്രാര്‍ഥിച്ച് നേരെ പാണക്കാട്ടേക്ക് 
രാജിക്കത്തുമായി എത്തിയ മുനീറിനെ ചില നേതാക്കള്‍ ഇടപെട്ട് യാത്രക്കിടയില്‍
 തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള
 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം മുനീര്‍
 അറിയിച്ചിട്ടുണ്ട്. ഇനി മുനീറിനെതിരെയുള്ള അനാവശ്യ പ്രതിഷേധങ്ങള്‍ക്ക്
 നേതൃത്വം തന്നെ തടയിടുമെന്നാണ് കരുതുന്നത്.



കുഞ്ഞാലിക്കുട്ടിയുടെ ഒരു വാദം കൂടി പൊളിയുന്നു




കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു വാദം കൂടി പൊളിഞ്ഞു. നേരത്തെ ബന്ധുവായ 
റഊഫിന്റെ ബ്ലാക്ക്മെയിലിംഗിന് കീഴടങ്ങി തനിക്ക് വഴിവിട്ട് ചിലതെല്ലാം
 ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത
 ദിവസം തന്നെ അദ്ദേഹം അത് തിരുത്തി. റഊഫിന് മമ്പാട് റബ്ബര്‍ ഫാക്ടറി
 കത്തിച്ചതില്‍ പങ്കുള്ളതായി സിബിമാത്യൂസിന്റെ റിപ്പേര്‍ട്ടിലുണ്ടെന്നായിരുന്നു
 മറ്റൊരു വാദം. സിബി മാത്യൂസ് തന്നെ ഇപ്പോള്‍ ഇതാ ഈ ആരോപണം
 നിഷേധിച്ചിരിക്കുന്നു.

മമ്പാട് ടാണയിലെ ലാറ്റക്‌സ് ഫാക്ടറി തീപിടിത്തവുമായി 
ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കെ.എ. റഊഫ് 
കുറ്റക്കാരനാണെന്ന പരാമര്‍ശമില്ലെന്ന് മുന്‍ ഇന്റലിജന്‍സ്
 എ.ഡി.ജി.പി സിബിമാത്യു. മമ്പാട്ടെ ഫാക്ടറികളില്‍നിന്നുള്ള
 അസംസ്‌കൃത വസ്തുക്കള്‍ റഊഫ് വാങ്ങിയിരുന്നതായാണ് 
റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
റഊഫിന് തീപിടിത്തത്തില്‍ ബന്ധമുണ്ടെന്ന ലീഗ് 
ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
ഫാക്ടറികളിലെ ബൈ പ്രൊഡക്ട് റഊഫ് വാങ്ങിയിരുന്നു.
 ഇക്കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുക മാത്രമാണുണ്ടായത്.




അഭിപ്രായങ്ങളൊന്നുമില്ല: