പി.കെ കുഞ്ഞാലിക്കുട്ടി സ്വന്തം ബ്ളോഗായ നിലപാട്.കോമില്‍ എഴുതിയ ' ഇതെന്റെ ചോരക്കു വേണ്ടിയുള്ള ദാഹം' എന്നകുറിപ്പിലെ ചില നിലപാടുകളോട് വിയോജിക്കാതിരിക്കാന്‍ കഴിയില്ല.
'ഞാനുമൊരു മനുഷ്യനാണ്. എനിക്ക് ഭാര്യയുണ്ട്. കുട്ടികളുണ്ട്.
എല്ലാവരെയുംപോലെ ഒരു മനുഷ്യനാണ് ഞാന്‍'
ഈ പരാമര്‍ശങ്ങള്‍ അംഗീകരിക്കന്‍ പ്രയാസമുണ്ട്. കാരണം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളും അധ്യക്ഷരായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രണ്ടാമത്തെ നേതാവാണ് താങ്കള്‍. ഒരുമതസംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ കൂടിയാണ് പാണക്കാട് തങ്ങള്‍മാര്‍. ആ പാര്‍ട്ടിയുടെ നേതാവിനെ കുറിച്ച് ഒരിക്കലും കേള്‍ക്കന്‍ പാടില്ലാത്ത ആരോപണങ്ങളാണ് താങ്കളെ കുറിച്ച് ഉയര്‍ന്നത്. ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതി എങ്ങിനെ കേസ് കൈകാര്യം ചെയ്താലും മലയാളികള്‍ താങ്കളെ നിരപരാധിയാണെന്ന് അംഗീകരിച്ചിട്ടില്ല. കുറ്റിപ്പുറത്തെ പരാജയം അതിന് തെളിവാണ്. അത് താങ്കളും അംഗീകരിക്കേണ്ടതുണ്ട്.
ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കുറ്റം ചെയ്താല്‍ അതൊരിക്കലും മുസ്ലിം ലീഗിന്റെ കുറ്റമാണെന്ന് ആരും പറയില്ല. എന്നാല്‍ താങ്കളെ പോലെ മുസലിംലീഗിന്റെ ഏറ്റവും ഉയര്‍ന്ന നേതാവിനെ കുറിച്ചാകുമ്പോള്‍ അത് മുസ്ലിം ലീഗിനെതിരെ തന്നെയാകും വ്യവഹരിക്കപ്പെടുക. ലീഗിന്റെ ഒരു സാദാ പ്രവര്‍ത്തകന്‍ മദ്യപാനിയെങ്കില്‍ അതാരും മുസ്ലിംലീഗിന്റെ തലയില്‍ കെട്ടിവെക്കാറില്ല. ഒരു നേതാവാകുമ്പോള്‍ അതിന് മുസ്ലിംലീഗും ഉത്തരം പറയേണ്ടിവരും.
താങ്കളുടെ പത്രസമ്മേളനവും വധഭീഷണി ആരോപണവും ലോകം വിശ്വസിച്ചു എന്ന് കരുതരുത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും താങ്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നത് താങ്കള്‍ പറഞ്ഞതെല്ലാം വിശ്വസിച്ചത് കൊണ്ടാണെന്നും കരുതരുത്. മുസ്ലിം ലീഗ് എന്നത് അവരുടെ വികാരമാണ്. ഇതെഴുതിയതിന്റെ പേരില്‍ വേണമെങ്കില്‍ എന്നെ തല്ലിക്കൊല്ലാന്‍ വരെ അവര്‍ തയാറായേക്കും. പഷെ അതവരുടെ വൈകാരികമായ ഒരു പ്രതികരണം മാത്രമാണ്.
റഊഫ് ബ്ളാക്ക്മെയില്‍ ചെയ്യുന്നു, രേഖകളെല്ലാം അയാളുണ്ടാക്കിയതാണ് തുടങ്ങിയ ന്യായീകരണങ്ങള്‍ അവസാനം ചെന്നെത്തുന്നത് താങ്കളിലേക്ക് തന്നെയാണ്. താങ്കള്‍ നിരപരാധിയായിരുന്നെങ്കില്‍ എന്തിന് ഈ രേഖകള്‍ സൃഷ്ടിച്ചു. താങ്കളറിയാതെയാണ് അവ സൃഷ്ടിച്ചതെങ്കില്‍ അത് നേരത്തെ പറയേണ്ടതായിരുന്നില്ലേ? ഒന്നരക്കൊല്ലമായി റഊഫുമായി തെറ്റിയെന്ന് പറയുന്ന താങ്കള്‍ എന്ത് കൊണ്ടാണ് ഇത് വരെ അക്കാര്യം മറച്ചുവെച്ചത്? താങ്കള്‍ നിരപരാധിയെങ്കില്‍ അത് ലോകത്തിനു മുമ്പില്‍ തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി താങ്കള്‍ക്ക് തന്നെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ