മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ല
മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ല
ഐസ്ക്രീം കേസില്‍ രഹസ്യ രേഖകള്‍ പുറത്തുവരുന്നത് തടയാനുള്ള മുസ്ലിം ലീഗ്
നേതാക്കളുടെ സമ്മര്‍ദ്ദതന്ത്രം ഒന്നാം ഘട്ടം വിജയിച്ചു. ജുഡീഷ്യറിയുമായി
ബന്ധപ്പെട്ട ചില രേഖകള്‍ ഒഴിച്ച് മറ്റൊന്നും പുറത്ത് വിടേണ്ടതില്ലെന്നും
മറ്റ് രേഖകള്‍ സര്‍ക്കാരിന് കൈമാറുമെന്നുമുള്ള ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍
ബോര്‍ഡ് തീരുമാനം ഇതിന്റെ തെളിവാണ്. ചാനല്‍ ചെയര്‍മാന്‍
ഡോ.എം.കെ മുനീറിനെ മുന്നില്‍ നിര്‍ത്തി നടത്തിയ വിലപേശലില്‍
മൂടിവെക്കപ്പെട്ടത് സത്യങ്ങളാണ്. അതിഗുരുതരമായ സത്യങ്ങള്‍.
മാധ്യമ ധാര്‍മികതയുടെ പേര് പറഞ്ഞ് സത്യങ്ങള്‍ മൂടിവെക്കാന്‍ മാധ്യമങ്ങള്‍ക്ക്
അവകാശമുണ്ടോ എന്നകാര്യം ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്
ചര്‍ച്ച ചെയ്തോ എന്നറിയില്ല. മുനീര്‍ കാണിച്ച ആര്‍ജവം പോലും
എഡിറ്റോറിയല്‍ ബോര്‍ഡ് കാണിച്ചില്ല എന്ന വിമര്‍ശനത്തിന്
നാളെ ഇടവരുത്തുന്നതാണ് ഈ തീരുമാനം.
രേഖകള്‍ ചാനല്‍ അധികാരികള്‍ ഇന്ന് സര്‍ക്കാരിനോ പൊലീസ് ഉന്നതര്‍ക്കോ
കൈമാറും. ആരേഖകള്‍ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.
ഏതായാലും കേരളമനസ്സാക്ഷിയെയും രാഷ്ിടീയ കേരളത്തെയും
ഞെട്ടിക്കുന്ന സത്യങ്ങളാണ് ആ രേഖകളില്‍. ഒരുപക്ഷെ അതിനി
ഒരിക്കലും വെളിച്ചം കണ്ടില്ലെന്ന് വരും. ജനാധിപത്യതിന്റെ
നെടും തൂണുകളായ ഭരണകൂടം. ജുഡീഷ്യറി, പൊലീസ്, മാധ്യമങ്ങള്‍
എന്നിവയെ മുന്‍പെന്ന പോലെ വീണ്ടും കുഞ്ഞാലിക്കുട്ടിമാരും റഊഫുമാരും
വിലക്കെടുത്തില്ലെങ്കില്‍ പൂഴ്ത്തപ്പെട്ട സത്യങ്ങള്‍ ഇനിയും പുറത്ത് വരും.
അത് ചാനലുകളിലൂടെയൊ യുട്യൂബ് പോലുള്ള മീഡിയകളിലൂടെയോ
ഒക്കെ സംഭവിക്കാം. ഒരിക്കലും ഒന്നും സംഭവിച്ചില്ലെന്നും വരാം.
എന്നാല്‍ മൂടിവെക്കപ്പെട്ട സത്യങ്ങള്‍ ഒരിക്കലും സുരക്ഷിതമല്ല
എന്ന ചരിത്രവും നമുക്ക് മുന്നിലുണ്ട്. അതാണ് നക്സലൈറ്റ് നേതാവ്
വര്‍ഗീസിന്റെ കൊലപാതകം നമുക്ക് തരുന്ന പാഠം.
കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകള്‍. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍
ഡോ. എം.കെ മുനീര്‍ ഇനി എന്ത് ചെയ്യും. ഇന്ന് മുസ്ലിം ലീഗിന്റെ അടിയന്തിര
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. യോഗത്തില്‍
മുനീറിനോട് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാനിടയുണ്ട്.
എന്നാല്‍ മുനീര്‍ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാനാവില്ല.
മുസ്ലിം ലീഗ് നേതൃസ്ഥാനമോ ചാനല്‍ ചെയര്‍മാന്‍ സ്ഥാനമോ
ഏതായിരക്കും അദ്ദേഹം രാജിവെക്കാന്‍ തയാറാകുക എന്ന് കേരളം ഉറ്റുനോക്കുന്നു.
ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് കാരണം മുനീറോ ഇന്ത്യവിഷന്‍ ചാനലോ അല്ല
. കുഞ്ഞാലിക്കുട്ടിയും റഊഫും തമ്മിലുള്ള ശത്രുതയുടെ ഭാഗമാണ്.
ഇതില്‍ മുനീറിനെ ക്രൂശിക്കാനുള്ള നീക്കം വിജയിക്കുമോ എന്ന കണ്ടറിയണം.
ഇന്നുതന്നെയോ വരും ദിവസങ്ങളിലോ ഇതില്‍ മുനീറിനും മുസ്ലിം ലീഗി
നും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടിവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ